കൊച്ചുകുഞ്ഞ്
മണ്ണഞ്ചേരി മാച്ചിനാട്ട് വീട്ടിൽ കൊച്ചയ്യന്റെയും കാളിയുടെയും മകനായി 1898-ൽ ജനിച്ചു. വലിയവീട് ക്യാമ്പിലെ അംഗമായി. മാരാരിക്കുളം പാലം പൊളിക്കൽ, പോലീസ് സ്റ്റേഷൻ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയായി. ദീർഘനാൾ ഒളിവിൽ താമസിച്ചു. 1983-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: കൈരളി, തങ്കപ്പൻ, കുസുമ, വിജയമ്മ, പത്മിനി, വികാസൻ, സജീവൻ.