കൊച്ചുഗോവിന്ദൻ
മണ്ണഞ്ചേരി ചെട്ടിയാംപറമ്പ് വീട്ടിൽ കയർതൊഴിലാളിയായിരുന്ന കുഞ്ചുണ്ണിയുടേയും അയ്യര് കോമയുടേയും മകനായി 1920-ൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ മാരാരിക്കുളം പാലം പൊളിയ്ക്കൽ കേസിൽ പ്രതിയായി. കടുത്ത ആസ്ത്മാരോഗിയായിരുന്നു. ചികിത്സയിലിരിക്കെ 2004-ൽ അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: തങ്കമണി. ലീല, ശിവരാമൻ, പത്മിനി, സരസ്വതി, കുഞ്ഞുമോൻ, ഉണ്ണി, സുധ.

