കൊച്ചുവെളി നാരായണൻ
ആര്യാട് പഞ്ചായത്തിൽ വാരിക്കുഴിയിൽ 1917-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. ആര്യാട് പ്രദേശത്തെ യൂണിയന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. പുന്നപ്ര സമരത്തിന്റെ ഭാഗമായി ആസ്പിൻവാൾ കമ്പനി കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2002 ജൂലൈ 19-ന് അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: സതി, രജനി, ബൈജു, ഷാജി, ഷിബു.