കൊച്ചുവേലു
മണ്ണഞ്ചേരി വടക്കനാര്യാട് കോമളപുരം ഇട്ടംവെളി (നായ്ക്കംവെളി) വീട്ടിൽ കറുത്തയുടേയും മാധവിയുടേയും മകനായി 1923-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ബീഡിതെറുപ്പ് തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർസമരത്തിൽ പൂന്തോപ്പ് ക്യാമ്പ് അംഗമായി. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. പോലീസ് വേട്ടയെത്തുടർന്ന് ഒളിവിൽ പോയി. 1993-ൽഅന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ബാബു, പുരുഷൻ, കുട്ടപ്പൻ.

