കൊച്ചൻ കേശവൻ
അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി വില്ലേജിൽ ചിറയിൽ വീട്ടിൽ കൊച്ചന്റെയും ചക്കിയുടെയും പുത്രനായി 1921-ൽ ജനിച്ചു. തേങ്ങ പൊതിക്കലായിരുന്നു തൊഴിൽ. പുന്നപ്ര-വയലാർ സമരത്തിൽ വിരുശ്ശേരി ക്യാമ്പ് അംഗമായിരുന്നു. ക്യാമ്പിന്റെ ലീഡർ കൊച്ചുനാരായണൻ ആയിരുന്നു. 1986-ൽ അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: ചന്ദ്രമതി, ശോഭന, പുഷ്പ, ഓമന.

