കോരി കൃഷ്ണൻ
മണ്ണഞ്ചേരി പോട്ടയിൽ വീട്ടിൽ കോരിയുടെ മകനായി 1914-ൽ ജനിച്ചു. മോഡേൺ ഏജൻസിയിൽ ആയിരുന്നു തൊഴിൽ. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനു 13 മാസക്കാലം ആലപ്പുഴ ലോക്കപ്പിൽ തടവിലായി. പിഇ-6/122, പിഇ-7/122 നമ്പർ കേസുകളിൽ പ്രതിയായി. ഒളിവിലായിരുന്നെങ്കിലും 1948-ൽ അറസ്റ്റ് ചെയ്തു. ജയിൽ വാസം അനുവഭിച്ചു. ക്രൂരമർദ്ദനമേറ്റു. ഭാര്യ: ഭവാനി. മക്കൾ: ഹരിദാസ്, ബേബി, വിജയമ്മ.

