ഗോവിന്ദൻ രാഘവൻ
മണ്ണഞ്ചേരി, തെക്കേചിറ, വലിയവീട്ടിൽ ഗോവിന്ദന്റെയും കറുത്തമ്മയുടെയും മകനായി 1925-ൽ ജനിച്ചു. മണ്ണഞ്ചേരി ഗവൺമെന്റ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസംനേടി. കയർത്തൊഴിലാളിയായി ജീവിതമാരംഭിച്ച രാഘവൻ പിന്നീട് കർഷകത്തൊഴിലാളി മാറി.വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ക്യാമ്പ് രാഘവന്റെ വീടിന് തൊട്ടടുത്തായിരുന്നു. അതുകൊണ്ടുതന്നെ ക്യാമ്പ് വളഞ്ഞ പട്ടാളക്കാരുടെയും പോലീസിനെയും ക്രൂരമായ പീഡനങ്ങൾ നിരവധിതവണ ഏറ്റുവാങ്ങേണ്ടിവന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്നു ദീർഘകാലം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ലക്ഷ്മി.

