ഗോവിന്ദൻ രാഘവൻ
വടക്കേ ആര്യാട് നേതാജി തെക്കേചിറയിൽ വീട്ടിൽ 192-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കാളിയായി. 1997 ഒക്ടോബർ മാസം 24-ന് മാതൃഭൂമിയിൽ ഇദ്ദേഹത്തിന്റെ സമരയാതനകളെക്കുറിച്ചു പ്രത്യേക റിപ്പോർട്ട് ഉണ്ടായിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോകേണ്ടിവന്നു.

