ജി. കൃഷ്ണൻ
പുന്നപ്രയിൽ 1910-ൽ ജനിച്ചു. ഏഴാം ക്ലാസുവരെ പഠിച്ചു. മണ്ണഞ്ചേരി നമ്പ്യാന വെളിയിൽ താമസമാക്കി. പുന്നപ്ര ക്യാമ്പിൽ അംഗമായി. വാരിക്കുന്തം ശേഖരിക്കുന്നതിൽ പങ്കാളിയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് എച്ച്.കെ. ചക്രപാണിയോടൊപ്പം ജയിലിൽ ഉണ്ടായിരുന്നു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. 1970-ൽ അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: രത്നമ്മ, സുശീല, ലളിതമ്മ, സതിയമ്മ, ബേബി പത്മം.

