ടി.കെ. ഭാര്ഗവന്
കണിച്ചുകുളങ്ങര പോട്ടാളത്തുവീട്ടില് കേശവന്റെയും വാവയുടേയും മകനായി 1921-ല്‍ ജനനം. കയര്‍ത്തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെതുടർന്ന് കേസിൽ പ്രതിയായി. വീട്ടനടുത്തുള്ള കുടുംബക്ഷേത്രത്തിലും പിന്നീട് കുട്ടനാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങിൽ ഒളിവില്‍ കഴിഞ്ഞു.ഭാർഗവന്റെ വീട് പട്ടാളം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. 1997 ജൂലായ് 11-ന് അന്തരിച്ചു.ഭാര്യ: കമല. മക്കള്‍: ലീന, ഷീന.