തേവൻ കുഞ്ഞൻ
മണ്ണഞ്ചേരിനദിയിൽവീട്ടിൽ തേവന്റെയും മങ്കയുടെയും മകനായി കുറുമ്പിക്കുട്ടി എന്നുവിളിക്കുന്ന തേവൻ കുഞ്ഞൻ 1902-ൽ ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിക്കലിനു എ.കെ. വേലായുധന്റെ നേതൃത്വത്തിൽ അണിചേർന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് 7 മാസം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. രണ്ടുമാസം ജയിൽവാസവും ക്രൂരമർദ്ദനവും അനുഭവിച്ചു. 1967 ഡിസംബർ 24-ന് 65-ാം വയസിൽ അന്തരിച്ചു. മക്കൾ: രാജപ്പൻ, രാജമ്മ, മോഹനൻ, മനോഹരൻ, മുരളി, കനകമ്മ.

