ദിവാകരൻ പുളിയം പള്ളി
മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രത്തിന് സമീപം പുളിയംപള്ളി വീട്ടിൽ കല്ല്യാണിയുടെ മകനാണ് ദിവാകരൻ. മണ്ണഞ്ചേരി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. പട്ടാളത്തിൽ ജോലി ഉണ്ടായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് പട്ടാളത്തിൽ നിന്നു പിരിഞ്ഞുപോന്നു. മുഹമ്മ കണ്ണാടി കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. തെങ്ങുചെത്ത് തൊഴിലാളിയായും പി.കെ. വാസുവിന്റെ ഷാപ്പിലെ തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. മാരാരിക്കുളം പാലം പൊളിക്കുന്ന സമരത്തിൽ പങ്കാളിയായി. അവിടെ നടന്ന വെടിവയ്പ്പിൽ കമഴ്ന്നുകിടന്ന് നീന്തിയാണ് പോന്നത്. കമഴ്ന്നുകിടന്ന് നീന്തുവാൻ സഹപ്രവർത്തകരോട് നിർദ്ദേശിച്ചെങ്കിലും ഇതു ശ്രദ്ധിക്കാതെ എഴുന്നേറ്റവർ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്തു. പട്ടാളത്തിൽ പരിശീലനം കിട്ടിയിരുന്നതുകൊണ്ട് സമര വോളണ്ടിയർമാർക്കു ട്രെയിനിംഗ് നൽകിയിരുന്നതു ദിവാകരനായിരുന്നു. പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദനത്തിനിരയാവുകയും ചെയ്തു.