നീലകണ്ഠൻകുമാരൻ
തൈപ്പള്ളിച്ചിറആലപ്പുഴ പുന്നമട വാർഡിലുള്ള വീട്ടിൽ നീലകണ്ഠന്റെ മകനായി ജനിച്ചു. മണ്ണഞ്ചേരി തെക്കേവെളി വീട്ടിൽ കരുണന്റെ വീട്ടിലായിരുന്നു നീലകണ്ഠൻ കുമാരൻ താമസിച്ചിരുന്നത്. അങ്ങനെ പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലെ അംഗമായി. മാരാരിക്കുളം പാലം പൊളിക്കൽ, കയർ ഫാക്ടറി സമരം എന്നിവയിൽ സജീവമായിരുന്നു. കേസിൽ പ്രതിയായതിനെത്തുർന്ന് ഒളിവിൽ പോയി. സമരാനന്തരം നാട്ടിലെത്തി കയർ തൊഴിലിൽ ഏർപ്പെട്ടു. 1971-ൽ അന്തരിച്ചു. ഭാര്യ: നാരായണി. മകൾ: കമല.

