പരീത്കുഞ്ഞ്
മണ്ണഞ്ചേരി വലിയചിറയിൽ വീട്ടിൽ അബ്ദുൾമുസലിയാറിന്റെയും പാത്തുമ്മകുഞ്ഞിന്റേയും മകനായി 1919-ൽ ജനിച്ചു. ഇടത്തരം കർഷകകുടുംബമായിരുന്നു. 1939-ൽ അസ്സം റൈഫിൾ ഫോഴ്സിൽ പ്രവർത്തിച്ചു. സുഭാഷ് ചന്ദ്രബോസ് ഐഎൻഎ രൂപീകരിച്ചപ്പോൾ ജോലി ഉപേക്ഷിച്ച് 1943-ൽ ഐഎൻഎയിൽ ചേർന്നു. പുന്നപ്ര-വയലാർ സമരകാലത്ത് പാതിരപ്പള്ളിവെളി ക്യാമ്പിൽ പ്രവർത്തിച്ചു. പരേഡ് പരിശീലകനായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. പൊലീസിന്റെ ശല്യം അസഹനീയമായപ്പോൾ വീട് ഉപേക്ഷിച്ച് പിതാവിന്റെ ജോലി സ്ഥലമായ എറണാകുളത്തേയ്ക്ക് താമസം മാറ്റി. 2003 ജനുവരി 3-ന് അന്തരിച്ചു. ഭാര്യ: സെൽമാബീവി. മക്കൾ: ഹാജിതാബീവി, മുഹമ്മദ് കോയ, മുഹമ്മദ് ബഷീർ, മുഹമ്മദ് റഷീദ്, മുഹമ്മദ് ഷെരീഫ്, നസീമാബീവി.