ഇ.കെ. കുഞ്ഞപ്പൻ
പള്ളിപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായ ഇലഞ്ഞിത്തറയിൽ ഇ.കെ. കുഞ്ഞപ്പൻ 1912-ൽ ജനിച്ചു. പലതവണ ജയിൽവാസം അനുഭവിച്ചു. മർദ്ദനത്തിനും വിധേയനായി. പാർടി പിളർപ്പിനുശേഷം സിപിഐ(എം)ൽ നിലകൊണ്ടു. 1997 ജൂലൈയിൽ മരണമടഞ്ഞു. മക്കൾ: വിശ്വംഭരൻ, ശരവണൻ, ശ്യാമള, സോയ, ശിവദാസ്, ചന്ദ്രബോസ്, ലതിക.