പി.എൻ. രാഘവൻ
മണ്ണഞ്ചേരി പുളിക്കപ്പറമ്പിൽ നീലകണ്ഠന്റെയും ഇട്ടമ്മാമയുടെയും മൂത്തമകനായി ജനിച്ചു.. കിട്ടുപിള്ളയുടെ കയർ ഫാക്ടറിയിലെ യൂണിയൻ ജോയിന്റ് കൺവീനറും കമ്മ്യൂണിസ്റ്റ് പാർടി അംഗവുമായിരുന്നു. അമ്പനാകുളങ്ങരയിൽ വലിയവീട് ക്ഷേത്രമൈതാനിയിലെ ക്യാമ്പിൽ അംഗമായിരുന്നു. സിവിൽ വേഷത്തിൽവന്ന പൊലീസുകാരനെ പിടികൂടി മുദ്രാവാക്യം വിളിപ്പിച്ചു. അടക്കാമരം വെട്ടി കുന്തങ്ങൾ തീർക്കുന്നതിലും ഉല്പന്ന ശേഖരണത്തിലും പങ്കാളിയായി. ഒക്ടോബർ 24-ന് തമ്പകച്ചുവട് ഭാഗത്തെ റോഡ് പൊളിച്ച് ഗതാഗതതടസ്സം സൃഷ്ടിച്ചു. മഠയൻതോടിനു തെക്കേക്കരയിലൂടെ ഉദയാ സ്റ്റുഡിയോ പരിസരത്തേക്കു മാർച്ച് ചെയ്തു. ഒറ്റുകാരനായ തൊമ്മനെ കൊന്നശേഷമുള്ള കരുണാകരന്റെ പ്രകടനവുമായി ഒത്തുചേർന്ന് ടൗൺ വഴി തുമ്പോളിയിൽ സമാപിച്ചു. പൊലീസ് അന്വേഷിച്ച് എത്തിയതോടെ ഒളിവിൽപ്പോയി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 84-ാം വയസിൽ അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: അനിൽകുമാർ, ലത.