പി.കെ. നാരായണൻ
മണ്ണഞ്ചേരി വടക്കനാര്യാട് പുത്തൻപുരയിൽ വീട്ടിൽ കുഞ്ഞന്റെ മകനായി 1922-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർതൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പുതുവൽ രാഘവന്റെ വീടുമായി ബന്ധപ്പെട്ട ക്യാമ്പിൽ അംഗമായിരുന്നു. കോമളപുരം കലിങ്കുപൊളിയ്ക്കൽ സമരം, ടെലിഫോൺ കേബിൾ മുറിച്ചുമാറ്റൽ തുടങ്ങിയ കുറ്റങ്ങൾക്കു പ്രതിചേർക്കപ്പെട്ടു. ഭാര്യ: ഭവാനി. മകൻ: മധുസൂദനൻ.