പി.കെ. വാസു
മണ്ണഞ്ചേരി മാടത്തുങ്കരയിൽ ജനിച്ചു. കലവൂർ സ്ക്കൂളിൽ നിന്നും ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം. ആസ്പിൻവാൾ കമ്പനിയിലായിരുന്നു ജോലി. കല്ലുങ്കൽ ക്ഷേത്രമുറ്റത്തും ആലപ്പുഴ കിടങ്ങാംപറമ്പത്തുമൊക്കെ രാത്രികാലങ്ങളിൽ നിരന്തരമായി യോഗങ്ങൾ ചേർന്നിരുന്നു. കോമളപുരം പാലം പൊളിക്കുന്ന ടീമിൽ അംഗമായിരുന്നു. പോലീസ് നിരന്തരം വേട്ടയാടൽ സഹിക്കാനാവാതെ ഏതാണ്ട് 10 മാസക്കാലം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ജാനകി. മക്കൾ: സുശീല, മണി, വിലാസിനി, ദാസപ്പൻ, ബാബു, പുഷ്പവല്ലി, ഷാജി, സുരേഷ്.

