പി.കെ. ശ്രീധരൻ
മണ്ണഞ്ചേരി പഞ്ചായത്ത് കോമളപുരം വില്ലേജിൽ പറത്തറ വീട്ടിൽ കുഞ്ഞച്ചന്റെയും വാവച്ചിയുടെയും മകനായി 1927-ൽ ജനിച്ചു. പൂന്തോപ്പ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളി ആയിരുന്നു. ഫാക്ടറി കമ്മിറ്റി കൺവീനർ ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് പോലീസിന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ ഒരുവർഷക്കാലം ഒളിവിൽപോയി. തുമ്പോളി അരേശ്ശേരി സ്കൂളിന് കിഴക്കുവശമുള്ള തീയേറ്ററിൽ കുറച്ചുനാൾ കഴിഞ്ഞുകൂടി. പുറത്തിറങ്ങാൻ നിവൃത്തിയില്ലാതെ സ്റ്റേഷനിൽ ഹാജരായി. പിന്നീട് രണ്ടുവർഷക്കാലം ജയിലിൽ ആയിരുന്നു. സബ് ഇൻസ്പെക്ടർ സത്യനേശന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 2003-ൽ അന്തരിച്ചു. മക്കൾ: തങ്കപ്പൻ, അശ്വത്തമ, ഹർഷപ്പൻ, ആനന്ദൻ, രേവമ്മ, ലൈല, ലാലി, അജയൻ.

