പി.കെ. സാവിത്രി
മണ്ണഞ്ചേരി വടക്കനാര്യാട് ചിറയിൽ വീട്ടിൽ വലിയവീട് പാപ്പിയുടെ മകളായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. മഹിളാസംഘം പ്രവർത്തകയായിരുന്നു. ചോളംപറമ്പ് ക്യാമ്പിൽ ഭക്ഷണം പാചകം ചെയ്യാൻ കൂടി. തിരുവാതിരക്കളി തുടങ്ങിയ പരിപാടികൾ ക്യാമ്പിൽ അവതരിപ്പിച്ചിരുന്നു. ഒരു ക്യാമ്പിൽ നിന്നും മറ്റൊരു ക്യാമ്പിലേക്ക് കത്ത് കൊണ്ടുപോകുന്ന ചുമതലയുണ്ടായിരുന്നു. ഒക്ടോബർ 24-ന്റെ പ്രകടനത്തിൽ പങ്കെടുത്തു. കോമളപുരം പാലം വെട്ടിപ്പൊളിക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിലും പങ്കാളിയായി. പൊലീസ് അന്വേഷണത്തിനു വീട്ടിൽവന്നു. തുടർന്ന് വീട്ടുവേലയ്ക്കെന്നു പറഞ്ഞ് ഏഴുമാസം കുട്ടനാട്ടിലെ ഒരു വീട്ടിലായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കർഷകത്തൊഴിലാളിയൂണിയന്റെ ഏരിയ കമ്മിറ്റി അംഗമായിരുന്നു. 2011 നവംബർ 21-ന് അന്തരിച്ചു. ഭർത്താവ്: വി.ആർ കൃഷ്ണൻ മക്കൾ: മൂന്നുപേർ

