പ്രഭാകരൻ
മണ്ണഞ്ചേരി വെളിംപറമ്പിൽ കേശവന്റെയും കുഞ്ഞിക്കുട്ടിയുടെയും ആറ് മക്കളിൽ മൂന്നാമത്തെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. ചെറുപ്പത്തിൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. വിരിശ്ശേരി ക്യാമ്പിൽ ജ്യേഷ്ഠനായ വി.കെ. വിശ്വനാഥനൊപ്പം സമരങ്ങളിൽ പങ്കാളിയായി. പാലം പൊളിസമരത്തിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയി.മിലിട്ടറി സർവ്വീസിൽ സേവനമനുഷ്ഠിച്ചിരുന്നു. ക്യാമ്പിൽ സമരസേനാനികൾക്കു പരിശീലനം നൽകിയിരുന്നു.1999-ൽ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: ഐഷ, സരള, ശശികല, പ്രതീശൻ, മഹീധരൻ, ദേവകുമാർ, രഘുനാഥ്.

