രക്തസാക്ഷികൾ

ഓലന്തറ കൃഷ്ണൻകുഞ്ഞ്
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പി. ഗോപാലൻ
പറവൂർ ചിട്ടിക്കാരൻ ചിറ (മാവനാട് ചിറ) യിൽ വീട്ടിൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് ഗോപാലൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. പൊലീസിന്റെ വെടിയേറ്റ് ഗോപാലൻ രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ ആലപ്പുഴയിൽ നിന്ന് എത്തിച്ചേർന്നത്. മരിക്കാതെ കിടന്നിരുന്ന സമരഭടന്മാരെ തോക്കിന്റെ പാത്തികണ്ട് […]

അയ്യരു നടേശൻ കൂട്ടുങ്കൽകരി
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ഇട്ടിയത്തി രാമൻ (രക്തസാക്ഷി)
വയലാർ ഈസ്റ്റ് കടവിൽ കോവിലകത്ത് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. വയലാറിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യയ്ക്ക് 25 സെന്റ് കായൽ ഭൂമിയും രണ്ടേക്കർ ഭൂമി കൊട്ടാരക്കരയിലും പതിച്ചുകിട്ടി. ഭാര്യ: ചീര കാർത്ത്യായനി

ഇട്ടിയത്ത് രാമൻ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ഇറ്റാമൻ തൈത്തറ
വയലാറിൽ വെടിയേറ്റു മരിച്ചു. വിവാഹിതനായിരുന്നെങ്കിലും മക്കൾ ഉണ്ടായിരുന്നില്ല

ശൗരി എപ്പള്ളിവീട്ടിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

കട്ടാട്ടു കുഞ്ഞൻ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

കണ്ടന്കുഞ്ഞ്
വയലാര്‍ തുരുത്തിവെളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ കണ്ടൻകുഞ്ഞ് പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്തു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. ക്യാമ്പിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നിർദ്ദേശം നൽകുന്നതിലും നേതൃത്വനിരയിലുണ്ടായിരുന്നു. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: മണികായി.

കരുണാകരൻ തളിയംപറമ്പിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

കരുണാകരൻ തെക്കനാം തുരുത്തി
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

കരുണാകരൻ താഴത്തുകരയിൽ
വയലാറിൽ വെടിയേറ്റു മരിച്ചു. അവിവാഹിതനായിരുന്നു. പിതാവ് ശങ്കരനും മാതാവ് കുഞ്ഞിപ്പെണ്ണും. രണ്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു

കരുണാകരൻ താഴത്തുകര
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

കുഞ്ഞൻ നാരായണൻ
പട്ടാളത്തിൻ്റെൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ജോസഫ് കുരുശിങ്കൽ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണചത്തിൽ രക്തസാക്ഷിയായി.

കുഞ്ഞുകൃഷ്ണൻ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുട്ടന് ഗംഗാധരൻ
വയലാര്‍ കടക്കരപ്പള്ളി വെളിയില്‍ വീട്ടില്‍ കുട്ടന്റെയും കല്ല്യാണിയമ്മയുടെയും മകനായി 1985-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ സജീവമായിരുന്ന ഗംഗാധരന് നിരവധി തവണ മർദ്ദനമേറ്റിട്ടുണ്ട്. ഒക്ടോബർ 27-ന് വയലാര്‍ വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരങ്ങള്‍: കുട്ടന് ദാമോദരന്‍, കല്ല്യാണി, പങ്കജാക്ഷി.

കുട്ടൻ ഗംഗാധരൻ വെളിയിൽ വീട്ടിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുമാരൻ ചെമ്മാതറ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുമാരൻ (എക്സ് സർവ്വീസ്)
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കൃഷ്ണൻ കീക്കര
കൊല്ലപ്പള്ളി ക്യാമ്പിൽ നിന്ന് വയലാറിലേക്കുപോയ സമരസേനാനികളിൽ ഉൾപ്പെട്ടതായിരുന്നു കൃഷ്ണൻ കീക്കര. മുക്കണ്ണം കവലയ്ക്കു തൊട്ടുവടക്കുള്ള മഠത്തിൽ ക്ഷേത്രത്തിനടുത്ത് പട്ടാളം നടത്തിയ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. കൃഷ്ണനു പുറമേ കണ്ടാരപ്പള്ളി നിവർത്തിൽ വേലപ്പൻ, മാളിയേക്കൽ നികർത്തിൽ ശങ്കരൻ, കിഴക്കേക്കര ശങ്കരൻ എന്നിവരും ഇവിടെവച്ച് കൊല്ലപ്പെട്ടു. ഇവരെയെല്ലാം അവിടെത്തന്നെ പ്രത്യേകം കുഴിയെടുത്തു മൂടുകയായിരുന്നു

കൃഷ്ണൻ കിക്കര
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. കൃഷ്ണപ്പൻ
വയലാര്‍ പള്ളാത്തിശ്ശേരി കരിയിൽ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ നെയ്ത്ത് തൊഴിലാളി ആയിരുന്നു. നിലത്തെഴുത്ത് ആശാൻ ആയിരുന്നതിനാൽ ‘ആശാൻ’ എന്ന വിളിപ്പേരിലാണ്അറിയപ്പെട്ടിരുന്നത്.വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ വയലാർ രക്തസാക്ഷി മണ്ഡപത്തിനടുത്തുവച്ച് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ രക്തസാക്ഷിയായി. ഒരിക്കൽ രേണുക ചക്രവർത്തി വീട് സന്ദർശിച്ചു. പി.ടി. പുന്നൂസും കൂടെയുണ്ടായിരുന്നു. ഭാര്യ: നാരായണി (നാരായണി ആശാട്ടി) മക്കൾ: നീലമ്മ (5 മക്കൾ).

കൃഷ്ണപ്പനാശാൻ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കേളപ്പൻ മുരിക്കുംതറ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കേശവൻ ഇലഞ്ഞിത്തറ
വയലാറിൽ വെടിയേറ്റു മരിച്ചു. മകൻ പത്മനാഭനു പെൻഷൻ ലഭിച്ചു. രണ്ടാമത്തെ മകൻ വയലാർ സമരസേനാനി എ.കെ. പരമന്റെ മകൾ സോയയുടെ ഭർത്താവാണ്

കൊച്ചുകുഞ്ഞ് കുമാരന്
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ചെമ്മാത്തറ വീട്ടില്‍ മാണിക്യ കുഞ്ഞമ്മയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള കുളത്തിലാണ് മരിച്ചുകിടന്നിരുന്നത്. സഹോദരങ്ങൾ:വേലായുധൻ, രാമൻ, നാരായണി, ദേവിക

കൊച്ചുകുഞ്ഞ് കുമാരൻ, ചെമ്മാത്തറവീട്ടിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എച്ച്.കെ. തങ്കച്ചൻ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കൊച്ചുപാപ്പിശങ്കരന്
മാരാരിക്കുളംതെക്ക് കൊടിയംക്കാട്ടു വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കമ്മ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നു. 1946 ഒക്ടോബര്‍27-ലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ:നാണിശങ്കരന്.

ഗംഗാധരൻ വേലിക്കകത്ത്
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദൻ ചെമ്പകശ്ശേരി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദന് (രക്തസാക്ഷി)
വയലാര്‍ കളവംകോടം പുത്തന്‍ പറമ്പില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പട്ടാളം വെടിവെച്ചപ്പോൾ നിലത്തുകിടക്കുകയായിരുന്ന ഗോവിന്ദൻ തല ഉയർത്തിയപ്പോൾ നെറ്റിക്ക് വെടികൊണ്ട് രക്തസാക്ഷിയാവുകയായിരുന്നു. ഭാര്യ കാളിപാപ്പിയും സമരസേനാനിയാണ്. മക്കൾ: പുരുഷൻ, നളിനി, കാർത്ത്യായനി

ഗോവിന്ദൻ പുത്തൻപറമ്പിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദൻ ചെമ്മാശ്ശേരിയിൽ
ടാക് മാനായി പ്രവർത്തിച്ചു. വെടിവയ്പ്പിനെത്തുടർന്ന് പിടിച്ചുകൊണ്ടുപോയി നിഷ്ഠൂരമായി തല്ലിക്കൊല്ലുകയായിരുന്നു. ജയിലിൽ വച്ചായിരുന്നു കൊലപാതകം. അമ്മയ്ക്കു പെൻഷൻ ലഭിച്ചിരുന്നു

ഗോവിന്ദൻ ചെമ്മാശ്ശേരി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദന് വെറുങ്ങോട്ടുവെളി
കടക്കരപ്പള്ളി വെറുങ്ങോട്ടുവെളി വീട്ടില്‍ മാണികുഞ്ചിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരൻ നാരായണനും വെടിവയ്പ്പിൽ രക്തസാക്ഷിയായി. അമ്മ മാണികുഞ്ചിയമ്മയ്ക്ക് 25 സെന്റ് കായൽഭൂമി പതിച്ചുകിട്ടി.

ഗോവിന്ദൻ വെറുങ്ങോട്ടുവെളി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദൻ
ആലപ്പുഴ പട്ടണക്കാട് കണ്ടത്തിൽ പറമ്പ് വീട്ടിൽ 1918-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വയലാർ ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ രക്തസാക്ഷിയായി. വയലാർ വില്ലേജിൽ 25 സെന്റ് ഭൂമി പതിച്ചുകിട്ടി. മകൻ ശിവരാമന് കുടികിടപ്പായി 10 സെന്റ് ഭൂമി വളച്ചുകെട്ടി സമരത്തിലൂടെ നേടിയെടുത്തു. ഭാര്യ: മത്തകല്യാണി. മക്കൾ: ശിവരാജൻ, രാജപ്പൻ.

ഗോവിന്ദൻ കണ്ടത്തിൽപറമ്പിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോവിന്ദന്
ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആര്‍ത്തുങ്കല്‍ വട്ടക്കുംമുറി വെളിയില്‍ വീട്ടിൽ ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു. വാർഡ് കൗൺസിലിന്റെ സംഘാടകനായിരുന്നു.വയലാറിൽവെടിവെയ്പ്പിൽ പരിക്കേറ്റതിനെത്തുടർന്ന് ആലപ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്തരിച്ചു. ഭാര്യ: മാണി ജാനകി.

ഗോവിന്ദൻ വട്ടക്കുംമുറി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

തങ്കപ്പൻ കൊല്ലാപറമ്പിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു. അനിയൻ വാസുവിനു പെൻഷൻ ലഭിച്ചിരുന്നു.

തങ്കപ്പൻ കൊല്ലംപറമ്പ്
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പി.ആർ. തങ്കപ്പൻ
പുന്നപ്ര പടിഞ്ഞാറേ തയ്യിൽ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് തങ്കപ്പൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു.സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ തങ്കപ്പൻ വെടിയേറ്റു രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ ആലപ്പുഴയിൽ നിന്ന് എത്തിച്ചേർന്നത്. […]

കെ. ദാസ് പനക്കി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

നാരായണൻ വെറുങ്ങോട്ടുവെളി
കടക്കരപ്പള്ളി വെറുങ്ങോട്ടുവെളി വീട്ടില്‍ മാണികുഞ്ചിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരൻ ഗോവിന്ദനും വെടിവയ്പ്പിൽ രക്തസാക്ഷിയായി. അമ്മ മാണികുഞ്ചിയമ്മയ്ക്ക് 25 സെന്റ് കായൽഭൂമി പതിച്ചുകിട്ടി

നാരായണൻ വെറുംങ്ങോട്ടുവഴി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

നാരായണൻ പരമേശ്വരൻ
പട്ടണക്കാട് ചക്കാല വെളിയിൽ വീട്ടിൽ പാറു കൊച്ചുവിന്റെ മകനായി 1907-ൽ ജനനം.കയർ തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ്കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽഭൂമി സഹോദരങ്ങൾക്ക് പതിച്ചുകിട്ടി. സഹോദരങ്ങൾ: നാരായണൻ കരുണാകരൻ, നാരായണൻ ശ്രീധരൻ (മംഗലശേരി നികർത്തിൽ).

നാരായണൻ പരമേശ്വരൻ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പങ്കജാക്ഷൻ കരിയിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പത്മനാഭൻ കണ്ണേക്കാട്ടുചിറ
പാട്ടത്തിൽ വേലായുധൻ കർത്തയുടെ കുടികിടപ്പുകാരനും സ്ഥിരം പണിക്കാരനുമായിരുന്നു പത്മനാഭന്റെ കുടുംബം. തർക്കുത്തരം പറഞ്ഞതിന് അനുജൻ പരമേശ്വരനെ ഓടിച്ചിട്ടു പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു ജന്മി മൃഗീയമായി തല്ലി. ചേർത്തലയിൽ സംഘർഷങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയ ഒരു പ്രധാന ഘടകം ഇതായിരുന്നു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി.

പത്മനാഭൻ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പത്മാക്ഷൻ കുട്ടുങ്കൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു. സഹോദരൻ നടേശനു പെൻഷൻ ലഭിച്ചിരുന്നു.

പപ്പൻ മൂശാരിപ്പറമ്പിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പരമേശ്വരൻ മൂപ്പൻ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പുരുഷൻ തകിടിവെളിയിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പുരുഷോത്തമൻ മൂക്കുചിറയിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

റ്റി. പി. തങ്കപ്പൻ
വട്ടയാൽ തൈപ്പറമ്പിൽ വീട്ടിലെ തങ്കപ്പൻ മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിൽ തങ്കപ്പൻ അംഗമായിരുന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി […]

പുരുഷോത്തമന്
വയലാര്‍ ഈസ്റ്റ് ഇലഞ്ഞിതറ വീട്ടില്‍ കേളന്കുഞ്ഞിന്റെയും കുഞ്ചിലക്ഷ്മിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. സമരസേനാനിയായ അച്ഛനെ വയലാർ ക്യാമ്പിലേക്ക് അയക്കാതെയാണ് പുരുഷോത്തമൻ ക്യാമ്പിലേയ്ക് പോയത്. വയലാർ വെടിവയ്പ്പിൽ പുരുഷോത്തമൻ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു.സഹോദരങ്ങൾ:പത്മനാഭൻ, തങ്കപ്പൻ, ഇന്ദിര

പുരുഷോത്തമൻ ഇലഞ്ഞിത്തറ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പ്രഭാകരൻ കുന്തിരിശ്ശേരിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പ്രഭാകരൻ ഈരക്കരിയിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ.ഡി പ്രഭാകരന്
വയലാർ കോയിക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് കൊച്ചിട്ടപ്പറമ്പ് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പട്ടാളക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും സമരത്തിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു. പ്രഭാകരന്റെ രക്തസാക്ഷിത്വത്തെ തൊട്ടടുത്തുളള വീട്ടിൽ ഉണ്ടായിരുന്ന ചീരമ്മ ഇങ്ങനെയാണ് വിവരിക്കുന്നത് – “ഞങ്ങൾ വടക്കോട്ടു നോക്കുമ്പോൾ ഈരക്കരി പ്രഭാകരൻ കായലിൽ നെഞ്ചറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പാടുന്നു: അരുത് സഖാക്കളേ, നിങ്ങൾക്കും ഞങ്ങൾക്കും ധരണിക്കും വേണ്ടിയാണീ സമരം. പ്രഭാകരൻ ഇങ്ങനെ ഉറക്കെപാടിയിട്ട് വെള്ളത്തിലോട്ടു മുങ്ങി. […]

കെ.ഡി. പ്രഭാകരന്
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. ഭാസി
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

മാത്തന് നെടുംചിറ
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ നെടുംചിറ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. ക്യാമ്പിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ചീരപാപ്പി. മക്കള്‍: കര്‍ത്യായനി, ശങ്കുണ്ണി, ഗൗരി, ഭവാനി, കരുണാകരന്

മാത്തൻ നെടുംചിറ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാഘവൻ കൈക്കോളം
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാമൻ കുഞ്ഞ്
ചേര്‍ത്തല കൊക്കോതമംഗലം കുറ്റിക്കാട്ടുചിറയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറിയില്‍ തൊഴിലാളി ആയരുന്നു.സമരത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു. വയലാറിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: പാപ്പി കൊച്ചുപാറു.

രാമൻകുഞ്ഞ് കുറ്റിക്കാട്ടുചിറയിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വാസു മുണ്ടംപള്ളി
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വാസു അനന്തൻവെളി
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വി.ആർ. ദാമോദരൻ
പുന്നപ്ര പരപ്പിൽ വട്ടത്തിൽ വീട്ടിൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സരത്തിൽ പങ്കെടുത്തു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ ദാമോദരൻ വെടിയേറ്റു രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ […]

വാസു പുത്തൻവീട്ടിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വാസുദേവൻ പുത്തൻവെളി
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വേലൻ ശങ്കരൻ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വേലുരാമൻ
തുറവൂർ പുതുവാൾ നികർത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്.വയലാർ ക്യാമ്പിലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽ നിലം കുടുംബത്തിനു പതിച്ചുകിട്ടി. മക്കൾ: രാമൻ, ദാമോദരൻ, സുഭദ്ര, സുരേന്ദ്രൻ.

ശങ്കരൻ കളത്തില്‍
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശങ്കരൻ കൈതച്ചിറ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശങ്കരൻ മാളിയേക്കൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശങ്കരൻ കിഴക്കേക്കര
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശൗരി ഉപ്പളയിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശൗരി കോമനേഴത്ത്
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ദാവീദ് തോമസ്
പുന്നപ്ര പറവൂരിൽ അരീപ്പുറത്ത് വീട്ടിൽ ദാവീദിന്റെ മകനായി ജനിച്ചു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലെ അംഗമായിരുന്നുതോമസ്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു തോമസ് രക്തസാക്ഷിയായി.

ശ്രീധരന് പുല്ലംപറമ്പിൽ
ചേര്‍ത്തല വടക്കേ പുല്ലംപറമ്പില്‍ വീട്ടില്‍ അന്ന കൗസല്യപണിക്കത്തിയുടെ മകനായി ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിലെ ധീരനായ പോരാളിയായിരുന്നു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 സെന്റ് കായൽഭൂമി സർക്കാർ പതിച്ചു നൽകി

ശ്രീധരൻ മുടിയാചിറ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

ശ്രീധരന് ചിറയിൽ
വയലാര്‍ ചിറയില്‍ വീട്ടില്‍ ചിരുത മാണിയ്ക്കയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ക്യാമ്പിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽഭൂമി അമ്മ ചിരുതയ്ക്കു പതിച്ചുകിട്ടി.

ശ്രീധരൻ ചിറയിൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി


എൻ.കെ. അയ്യപ്പൻ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി




നാരായണൻ പുത്തനങ്ങാടി
മുഹമ്മ പുത്തനങ്ങാടിയിലെ ബീഡി തൊഴിലാളി ആയിരുന്നു. 25 വയസ് പ്രായമുണ്ടായിരുന്ന പൂർണ്ണ ആരോഗ്യവാനായ യുവാവായിരുന്നു. ചേർത്തല ലോക്കപ്പിലെ മർദ്ദനങ്ങൾമൂലം ആരോഗ്യം തകർന്നു. ടൈഫോയ്ഡ് പിടിപെട്ടു. ചീക്കിനു കൊണ്ടുപോയ വേളയിൽ പൊലീസ് തോട്ടിലെ വെള്ളത്തിൽ മുക്കിപ്പിടിച്ചു. മരണവേദനകൊണ്ട് ആ പൊലീസുകാരനെ തിരിച്ചടിച്ചു. തുടർന്ന് അതികഠിനമായ മർദ്ദനംമൂലം ജീവശ്ചവമായി. ആശുപത്രിയിൽവച്ച് മരണമടഞ്ഞു.

നീലകണ്ഠൻ പനിക്കിക്കരി
ഒക്ടോബർ 24-ന്റെ ജാഥയിൽ പങ്കെടുത്തശേഷം രണ്ട് ദിവസം നീലകണ്ഠൻ വീട്ടിൽതന്നെ ഉണ്ടായിരുന്നു. ഒക്ടോബർ 27-ാം തീയതി പട്ടാളം വരുന്നുവെന്ന് അറിഞ്ഞ് ധൃതിയിൽ ക്യാമ്പിലേക്കു പോയതാണ്. വെടിവയ്പ്പിൽ രക്തസാക്ഷിയായി. പിന്നീട് ശവംപോലും കാണുന്നതിനു ഭാര്യ കല്യാണിക്ക് കഴിഞ്ഞില്ല


ദേവസി കാക്കരിയിൽ
പുന്നപ്ര കാക്കരിയിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. കള്ളക്കേസിൽ പിടിക്കപ്പെട്ട് പൊലീസ് ലോക്കപ്പിൽ ഭീകരമർദ്ദനം അനുഭവിച്ചിരുന്ന സഹപ്രവർത്തകരായ നാല് തൊഴിലാളികളെ വിടുതൽ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. ഓഫീസും കൂടങ്ങളും തീയിട്ടു. ചില വീടുകൾ തകർക്കപ്പെട്ടു. കേസിൽ പ്രതിയായി.തീവയ്പ്പ് കേസിലെ 45 പ്രതികളിൽ 17 പേർ പിടികൊടുക്കാതെ ഒളിവിൽ പോയി. അതിൽ ഒരാളായിരുന്നു ദേവസിയും. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പ് തുടങ്ങിയിട്ടും വാരിക്കുന്തവുമായി മുന്നോട്ടുതന്നെ നീങ്ങി. പൊലീസിന്റെ വെടിയേറ്റു രക്തസാക്ഷിയായി. […]

നീലകണ്ഠന് ഈരക്കരിയില്‍
വയലാര്ഈരക്കരിയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു.വയലാർ വെടിവെയ്പ്പിൽ തലയ്ക്കു വെടിയേറ്റു രക്തസാക്ഷിയായി. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിൽക്കുന്നിടത്താണു മരിച്ചു വീണത്. അവിടെയുണ്ടായിരുന്ന കുളത്തിൽ മറ്റുള്ളവർക്കൊപ്പം ഇട്ടു മൂടുകയായിരുന്നു. മരിക്കുമ്പോൾ 30 വയസായിരുന്നു പ്രായം. മകൾ രമണിക്ക് ഒൻപതുമാസമായിരുന്നു പ്രായംഭാര്യ:കല്യാണി,മകൾ: രമണി


എം. ദേവസി പ്രമാണി
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. നാണു ചങ്ങൻകുളങ്ങര
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കണ്ടച്ചൻ പ്രമാണി
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വി.സി. നാരായണൻ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ.കെ. പത്മനാഭൻ
പുന്നപ്ര ആയിരം തൈവിളപ്പിൽ വീട്ടിൽ പത്മനാഭൻ കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് പത്മനാഭൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ പത്മനാഭൻ വെടിയേറ്റു രക്തസാക്ഷിയായി.

റ്റി.സി. പത്മനാഭൻ
ബീച്ച് വാർഡിൽ തയ്യിൽ പറമ്പിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. തുറമുഖ തൊഴിലാളിയുംയൂണിയന്റെ സെക്രട്ടറിയുമായിരുന്നു. കടപ്പുറത്തെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും സിരാകേന്ദ്രമായിരുന്നു തുറമുഖ തൊഴിലാളി യൂണിയൻ ഓഫീസ്. ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും പരിശീലനം നൽകുന്നതിലും പത്മനാഭൻ വ്യാപൃതനായി.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയുടെ നായകനായിരുന്നു.നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും […]

പി.വി. പത്രോസ്
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. പരമേശ്വരൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് കണ്ണാട്ടുവെളി മണ്ണുകാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് വെടിയേറ്റു രക്തസാക്ഷിയായി. ഭാര്യ: കുഞ്ഞുമാണിക്യ.

പരമേശ്വൻ ആശാരി
കുതിരപ്പന്തിയിൽ കണ്ണാട്ടുവെളിയിൽ കണ്ണാട്ട് വീട്ടിൽ ജനനം. മരപ്പണിക്കാരനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു പരമേശ്വരൻ.നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.പൊലീസിന്റെ വെടിയേറ്റു പരമേശ്വരൻ രക്തസാക്ഷിയായി.

പപ്പു ജോർജ്ജ്
പുന്നപ്ര വേലിക്കകത്തു പുരയിടത്തിൽ പപ്പുവിന്റെ മകനായി ജനനം. അലക്കു തൊഴിലാളിയായിരുന്നു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ജോർജ്ജ്. സമരത്തോടുള്ള അഭിനിവേശംമൂലം ജാഥയോടൊപ്പം ചേർന്നതായിരുന്നു. പൊലീസിന്റെ വെടിയേറ്റു രക്തസാക്ഷിയായി

എം.എം. പുരുഷൻ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എം.സി. ഫ്രാൻസിസ്
പുന്നപ്ര മണ്ണാപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലെ അംഗമായിരുന്നുഫ്രാൻസിസ്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു ഫ്രാൻസിസ് രക്തസാക്ഷിയായി.

സി.കെ. മാധവൻ
പുന്നപ്ര വടക്കേറ്റത്ത് വെളിയിൽ വീട്ടിൽ സി.കെ. മാധവനെയും സഹോദരൻ കൊച്ചുകുഞ്ഞിനെയും പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനുള്ളജാഥയിൽ പങ്കെടുക്കാൻ പറഞ്ഞയച്ചത് യൂണിയൻ പ്രവർത്തകയായ എ.കെ. ഏലിയാമ്മ ആയിരുന്നു. ഏലിയാമ്മയുടെ കൂടെ കയർ ഫാക്ടറിയിൽ പണിയെടുത്തിരുന്ന മാധവിയുടെ സഹോദരന്മാരായിരുന്നു ഇരുവരും. മാധവനോടൊപ്പം സഹോദരൻ കൊച്ചുകുഞ്ഞും ഉണ്ടായിരുന്നു. ഇരുവരും ഏലിയാമ്മ കൊടുത്ത കഞ്ഞി ഒരുമിച്ചു കുടിച്ചിട്ടാണു ജാഥയിൽ പങ്കെടുക്കാൻ പോയത്. മാധവൻ വെടിയേറ്റു രക്തസാക്ഷിയായി. പക്ഷേ, എന്തുകൊണ്ടോ കൊച്ചുകുഞ്ഞിന്റെ പേര് എം.എം. വർഗ്ഗീസിന്റെ പുസ്തകത്തിലൊഴികെ മറ്റൊരു വിവരണത്തിലും കണ്ടെത്താനായില്ല.

കെ. കണ്ടച്ചൻ
ആലപ്പുഴ പഴവീട് ആനന്ദശാല വെളിയിലായിരുന്നു താമസം. കർഷകത്തൊഴിലാളി ആയിരുന്നു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്താണ് എത്തിച്ചേർന്നജാഥയിൽ കണ്ടച്ചൻ അംഗമായിരുന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന […]

ഔസേപ്പ് മാവുരു
പുന്നപ്ര പുളിക്കൽ വീട്ടിൽ ഔസേപ്പിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. യൂണിയനെ തകർക്കുന്നതിനുവേണ്ടി കള്ളക്കേസുകൾ ചുമത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. നാല് മത്സ്യത്തൊഴിലാളികളെ പൊലീസ് ഭീകരമായി മർദ്ദിച്ചു. മറ്റു പലരെയും തേടിവന്നു. ഈ സന്ദർഭത്തിൽ തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. വാക്കുതർക്കം രൂക്ഷമായപ്പോൾ തൊഴിലാളികൾ സംഘമായി ഓഫീസ് ആക്രമിച്ചു. കൂടങ്ങൾക്കു തീയിട്ടു. പ്രാണരക്ഷാർത്ഥം മുതലാളിമാർ ഓടി. ചിലരുടെ വീടുകൾ തൊഴിലാളികൾ തകർത്തു. പൊലീസ് സംഘം വന്നപ്പോഴാണു ലഹള ശമിച്ചത്. അക്രമികളെ പിടികൂടാനെന്ന പേരിൽ പൊലീസ് […]

രാമൻകുട്ടി വട്ടയാൽ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

റ്റി.റ്റി. ലിയോൺ
പുന്നപ്ര വാടയ്ക്കൽ തയ്യിൽ വീട്ടിൽ ജനനം. കണ്ണപ്പനെന്ന വിളിപ്പേരും ഉണ്ടായിരുന്നു.മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. മുതലാളിമാർ കള്ളക്കേസിൽ കുടുക്കി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മർദ്ദിച്ച് നിശബ്ദരാക്കുകയെന്ന തന്ത്രമായിരുന്നു അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്യുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു. ആക്ടിംഗ് സെക്രട്ടറി കെ.എസ്. ബെന്നിന്റെ നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസുകൾ വളഞ്ഞു തീയിട്ടു. മുതലാളിമാർ ഓടി രക്ഷപ്പെട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഇപ്പോലിഞ്ഞിനെ ഓടിച്ചിട്ടു മർദ്ദിച്ചു. കൂടങ്ങൾക്കു തീയിട്ടു. തൊഴിലാളികൾ രണ്ടായി പിരിഞ്ഞ് മുതലാളിമാരുടെ വീടുകൾ ആക്രമിച്ചു. […]

വെങ്കൻ ജോൺ
പുന്നപ്ര പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പി.സി. ശിവരാമൻ
ആലപ്പുഴ ചുങ്കം വാർഡിൽ ചറത്തറ വീട്ടിൽ ജനനം. കർഷകത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സമരത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്താണ് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ശിവരാമൻ.സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു പി.സി. ശിവരാമൻ രക്തസാക്ഷിയായി.

കെ.എ. സുകുമാരൻ
വട്ടയാൽ വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജനനം. കയർ തൊഴിലാളി ആയിരുന്നു.പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു സുകുമാരൻ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു.സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ സുകുമാരൻ […]

ക്യാപ്റ്റൻ കരുണാകരൻ
എക്സ് സർവ്വീസുകാരനായ കരുണാകരൻ ആയിരുന്നു ഒക്ടോബർ 23-ന്റെ മുൻ പട്ടാളക്കാരുടെ പ്രകടനത്തിന്റെ ക്യാപ്റ്റൻ. ജാഥയുടെതലേദിവസം പി.കെ. ചന്ദ്രാനന്ദനാണു യോഗം വിളിച്ചു പ്രകടനം ആസൂത്രണം ചെയ്തത്. പട്ടാള വേഷത്തിലുള്ള വിമുക്തഭടന്മാരുടെ ജാഥയുടെ ലക്ഷ്യം പുന്നപ്ര പൊലീസ് ക്യാമ്പിലേക്കുള്ള പട്ടാള നീക്കത്തെ തടയലായിരുന്നു. കൊല്ലം – ആലപ്പുഴ റോഡിൽ പട്ടാളത്തെ തടഞ്ഞില്ലെങ്കിൽ നഗരത്തിൽ പ്രകടനം നടത്തി ലത്തീൻ പള്ളിയുടെ സമീപത്തുകൂടെ വട്ടയാൽ എത്താനായിരുന്നു പരിപാടി. പറവൂർ കയർ യൂണിയൻ സബ് ഓഫീസിൽ നിന്ന് ജാഥ ആരംഭിച്ചത്. തിരുവമ്പാടിയിൽവച്ച് വൈദ്യനാഥ അയ്യരുടെ […]

ദാമോദരൻ പുത്തൻപറമ്പിൽ
എക്സ് സർവ്വീസുകാരനായ പുത്തൻപറമ്പിൽ ദാമോദരൻ ഒക്ടോബർ 23-ന് തിരുവമ്പാടിയിൽവച്ച് പട്ടാളത്തിന്റെ വെടിയേറ്റു രക്തസാക്ഷിയായി. വാടയ്ക്കൽ – വട്ടയാൽ – കുതിരപ്പന്തി പ്രദേശത്ത് എക്സ് സർവ്വീസ് മാൻമാർക്ക് ഒരു സംഘടനയും കമ്മിറ്റിയും ഉണ്ടായിരുന്നു. തലേന്ന് പി.കെ. ചന്ദ്രാനന്ദനാണ് എക്സ് സർവ്വീസുകാരുടെ യോഗം വിളിച്ചുചേർത്ത് പിറ്റേന്നത്തെ ജാഥ ആസൂത്രണം ചെയ്തു. ഒക്ടോബർ 23-ന് കൊല്ലം – ആലപ്പുഴ റോഡിലൂടെ പട്ടാളവേഷം ധരിച്ച് മാർച്ച് ചെയ്ത് ആലപ്പുഴ ലത്തീൻ പള്ളി വഴി തെക്കോട്ടു വട്ടയാൽ സ്കൂളിനു സമീപംവന്ന് പിരിയാനായിരുന്നു തീരുമാനം. “ഞങ്ങളെ […]

അന്തോണി പള്ളിപ്പറമ്പിൽ
കാട്ടൂർ പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കാട്ടൂർ ജോസഫ്
രക്തസാക്ഷി കാട്ടൂർ ജോസഫ് ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു. ആരോഗ്യ ദൃഡഗാത്രനായ ജോസഫ് ഡ്രൈവിംങ്ങിലും പ്രാവീണ്യം ഉണ്ടായിരുന്നു. ഏത് അനീതിയേയും നേരിട്ട് എതിർക്കുകയെന്ന സ്വഭാവക്കാരൻ. 1938-ലെ പൊതുപണിമുടക്കിൽ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടുമാസം ജയിൽവാസം അനുഭവിച്ചു. ഈ പണിമുടക്കു കാലത്തുതന്നെ ജോസഫ് പ്രകടനത്തിനായി വാരിക്കുന്തം തയ്യാറാക്കിയിരുന്നു. അതുകൊണ്ട് ‘കുന്തം ജോസഫ്’ എന്നും കാട്ടൂരിൽ വിളിപ്പേര് ഉണ്ടായിരുന്നു. ആസ്പിൻവാളിൽ ജോലി ചെയ്തിരുന്ന പത്തിരുപതു പേർ കാട്ടൂരിൽ ഉണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണു പണിക്കു പോയിരുന്നതും തിരികെ വന്നിരുന്നതും. വെളുപ്പിന് 5 […]

കെ.കെ. കരുണാകരൻ
വട്ടയാൽ കാക്കിരിയിൽ വീട്ടിൽ കുഞ്ഞച്ചന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളിയായിരുന്നു. സ്വതന്ത്ര്യസമര സേനാനി കെ.കെ. ശ്രീധരന്റെ അനുജനായിരുന്നു. പട്ടാളത്തിൽപോയ ജ്യേഷ്ഠനേക്കാൾ നേരത്തെ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു കരുണാകരൻ. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് […]

ആശാരി കുമാരൻ
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

റ്റി.കെ. കുമാരന്
മുഹമ്മ തോട്ടത്തുശ്ശേരിയില് കണ്ടയുടെയും മങ്കയുടെയും മകനായി 1925-ല്ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 21-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. തൊഴിലാളി സംഘടിപ്പിക്കുന്നതിനും ജാഥ നടത്തുന്നതിനും നേതൃത്വം നൽകിയിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. അവിടെ നിന്നും കണ്ണാർക്കാട് ക്യാമ്പിലേക്കു മാറി. ഒക്ടോബർ 26-ന് വെളുപ്പിന് 5.30-ന് വാട്ടുകപ്പ വേവിച്ചതും തേയില വെള്ളവും കഴിച്ച് അമ്മയോട് അനുവാദം വാങ്ങിയാണ് ഉറ്റസുഹൃത്ത് ഭാനുവും ഗരുഡക്കാരൻ കുമാരനും മറ്റുചില കൂട്ടുകാരും വീട്ടിൽ നിന്നും ഇറങ്ങിയത്. മാരാരിക്കുളം പാലം പൊളിക്കുന്നതിനായി നീങ്ങിയ നൂറോളം സമരക്കാർക്കുനേരെ പൊലീസ് […]

ഗോവിന്ദൻ മാങ്കൂട്ടത്തിൽ
മാരാരിക്കുളം പാലം വെടിവയ്പ്പിൽ പരിക്കേറ്റു. കമിഴ്ന്നു കിടക്കുകയായിരുന്ന ഗോവിന്ദൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തോളിൽകൊണ്ട വെടിയുണ്ട മുതുകിലൂടെ തുളഞ്ഞുറങ്ങി വയറിനു പിൻഭാഗത്തു പുറത്തോട്ടിറങ്ങി മാംസം തൂങ്ങിക്കിടന്നിരുന്നു. ദീർഘനാളത്തെ ചികിത്സയിലൂടെയാണു രക്ഷപ്പെട്ടത്.

ശങ്കരൻ
തണ്ണീര്‍മുക്കം വാരനാട് കളത്തില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കളവംകോട്കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്.വയലാറിലുണ്ടായ വെടിവയ്പ്പില്‍ രക്തസാക്ഷിയായി.ഭാര്യ: കാളി കാര്‍ത്ത്യായനി.

തറയിൽ ശങ്കരൻ
മാരാരിക്കുളം പട്ടാള ക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ദാമു പൊട്ടശ്ശേരിവെളി
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പി.എന്‍. നാരായണന്
മുഹമ്മ പുളിക്കൽ വീട്ടിൽ ജനനം. മുഹമ്മ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. മുഹമ്മ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ പട്ടാളക്കാരെ പ്രതിരോധിക്കാൻ നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 3 കൊല്ലവും 9 മാസവും തടവുശിക്ഷ അനുഭവിച്ചു. ജയിലിലെ ക്രൂരമർദ്ദനംമൂലം അവശനായതിനെത്തുടർന്ന് പുറത്തിറങ്ങിയ ഉടനെ ആശുപത്രിയിലേക്കു മാറ്റുകയുണ്ടായി. തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. മക്കൾ: തങ്കമണി, മോഹൻ.

പത്മനാഭൻ
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പാടത്തു രാമന്‍കുട്ടി
കഞ്ഞിക്കുഴി പാടത്തുവീട്ടിൽ 1902-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വിയപ്പ് എന്ന പ്രത്യേകതരം നെയ്ത്തു രീതിയിൽ പ്രാവീണ്യമുള്ള ആളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കണ്ണർക്കാട്ട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മാരാരിക്കുളം പാലം രണ്ടാംതവണ പുനർനിർമ്മിച്ചപ്പോൾ പൊളിക്കാൻ പോയ സമരവോളണ്ടിയർമാരുടെ മുന്നിൽ രാമൻകുട്ടിയും ഉണ്ടായിരുന്നു. കൈയിൽ വെടിയേറ്റിട്ടും പിൻവാങ്ങിയില്ല. ആ മുറിഞ്ഞ കൈയുമായി ഒരു പട്ടാളക്കാരനിൽ നിന്നും തോക്ക് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് രാമൻകുട്ടി വെടിയേറ്റു രക്തസാക്ഷിയായത്. മകൻ പി.ആർ. തങ്കപ്പനും കൂടെയുണ്ടായിരുന്നു. ഭാര്യ: നാരായണി. […]

ഭാനു
മുഹമ്മ തോട്ടത്തുശ്ശേരി വെളിയില്‍ അയ്യപ്പന്റെയും പാറുകാർത്യായനിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പൊട്ടച്ചാൽവെളി ഭാനു എന്നും അറിയപ്പെട്ടിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും കണ്ണാർകാട് ക്യാമ്പിലേക്കു മാറി. സമരക്കാർ പൊളിച്ച മാരാരിക്കുളം പാലം പട്ടാളം പുനർനിർമ്മിക്കുന്നതറിഞ്ഞ് അവിടേക്കു നീങ്ങിയ നൂറോളം സമരക്കാർക്കു നേരെ പട്ടാളം വെടിവച്ചു. വെടിവയ്പ്പിൽ ഭാനു രക്തസാക്ഷിയായി. മൃതദേഹം പട്ടാളം പാലത്തിനടയിൽതന്നെ കുഴിച്ചിടുകയായിരുന്നു. സഹോദരി: ഭാർഗവി. മകൾ: കാർത്യായനി.

കുമാരൻ പോരെവെളി
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. കറുത്തച്ചന്പ്രമാണി
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് ദേവസ്വം പുരയിടം വീട്ടില്‍ 1904-ൽ ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: കൊച്ചുകാളി. മകൻ സദാനന്ദനും പോർട്ട് തൊഴിലാളിയായിരുന്നു.

വാവ തൈപ്പറമ്പിൽ
മാരാരിക്കുളം തെക്ക് പഞ്ചായത്ത് തൈപ്പറമ്പില്‍ വീട്ടാലാണ് ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ചു. അദ്ദേഹത്തിന്റെ വിധവ കുട്ടമ്മ വാവയ്ക്ക് തുടര്‍ന്നു പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുണ്ടായി.

വേലായുധൻ
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എന്‍. ശങ്കരൻ
മാരാരിക്കുളം പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗംഗാധരൻ ചേർത്തിൽ
ഒളതല പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

നാരായണൻ ചക്രക്കാരൻ
ഒളതല പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പണ്ടാരി നാരായണൻ
കണ്ണന്തര പട്ടണക്കാട് വീട്. ഒളതല ക്യാമ്പിൽ വെടിയേറ്റു മരിച്ചു. ഭാര്യ നാരായണിക്കു പെൻഷൻ ലഭിച്ചു. മകൾ: ശാന്ത

രാജപ്പൻ പുതുമനച്ചിറയിൽ
ഒളതല പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വാസു ഇടക്കുളത്ത്
ഒളതല പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വാസു മുണ്ടേംപള്ളിൽ
പട്ടാളത്തിൻ്റെ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

വെളുത്ത ഇടയത്ത്
വയലാർ ഇടയത്ത് നികർത്തിൽ വീട്ടിൽ ജനനം. കട്ട കുത്തു വള്ളത്തിൽ തൊഴിലാളിയായിരുന്നു. കൊല്ലശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഒളതല ക്യാമ്പിൽവച്ച് വലതുകൈയുടെ ഇടത്തേയറ്റത്ത് വെടിയേറ്റു. വെടിയേറ്റിട്ടും ആവേശമടങ്ങാതെ ഒളതല ക്യാമ്പിനടുത്തുള്ള പ്രാശ്ശേരി പാലം വലിച്ച സാഹസികനായിരുന്നു വെളുത്ത. മർദ്ദനമേറ്റ് എട്ടുവർഷത്തോളം കിടപ്പിലായിരുന്നു. ഭാര്യ: കാർത്ത്യായനി മക്കൾ: രാഘവൻ, രാജമ്മ, തങ്ക, പൊന്നമ്മ, പങ്കജം, മോഹനൻ, തിലകൻ.

വി.കെ. കിട്ടൻ
കളർകോട് വടക്കേകുളങ്ങര താഴ്ചയിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലെ അംഗമായിരുന്നുകിട്ടൻ. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു കിട്ടൻ രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ […]

വേലപ്പൻ തണ്ടാരപ്പിള്ളി
പട്ടാളത്തിൻ്റെ ഒളതലകൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വേലായുധൻ തീക്കര
ഒളതല പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

അനഘാശയൻ കോനാട്ടുശ്ശേരി
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഇട്ടാമൻ
തുറവൂർ താണിശേരി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ട്രേഡ് യൂണിയനിൽ സജീവമായിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. മേനാശ്ശേരിയിലെ വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ഗൗരി.

ഇട്ടാമൻ താണിശ്ശേരി
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ. കരുണാകരന്
കടക്കരപ്പള്ളി വെളിയില്‍ വീട്ടില്‍ കല്യാണിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരത്തിന്റെ നേതൃനിരയില്‍ നിന്നു സജീവമായി പ്രവര്‍ത്തിച്ചു.വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതനാണ്.

കരുണാകരൻ വെളിയില്‍
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുഞ്ഞിപ്പെണ്ണ്
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുഞ്ഞുകൃഷ്ണൻ കൊച്ചുകുഞ്ഞ്
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കേശവൻ
പട്ടണക്കാട് പുത്തന്‍ തറയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരി: നാരായണി.

കേശവൻ പുത്തൻതറയിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കൊച്ചുനാരായണൻ
ബീഡി തെറുപ്പുകാരനായ കൊച്ചുനാരായണൻ ആദ്യകാലത്ത് ഒരു റൗഡിയായിരുന്നു. 1945-ൽ പുത്തനങ്ങാടി ചന്തയിൽ പൊലീസുകാർ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ പൊലീസുകാരെ ഒറ്റയ്ക്കുനിന്നു തല്ലിയോടിച്ച സംഭവത്തോടെയാണു കൊച്ചുനാരായണൻ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. പല സന്ദർഭങ്ങളിലും ഗുണ്ടകളെയും ഒറ്റുകാരെയും കായികമായി നേരിടുന്നതിനു കൊച്ചുനാരായണൻ തുനിഞ്ഞിട്ടുണ്ട്. സമരത്തിനു മുന്നോടിയായി ബോംബെയിൽ പാർടി ഹെഡ്ക്വാർട്ടേഴ്സിലും അതിനുശേഷം കോഴിക്കോട് പാർടി കേന്ദ്രത്തിലും തീരുമാനങ്ങൾ എടുത്തശേഷം കെ.സി. ജോർജ്ജ് വൈക്കത്തുനിന്ന് വള്ളത്തിലാണ് ആര്യാട് എത്തിയത്. സ. കൊച്ചുനാരായണൻ കെ.സി. ജോർജിന്റെ ക്വറിയർ ആയിരുന്നു. ശത്രുക്കളോ ഒറ്റുകാരോ […]

കൊച്ചുനാരായണൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുട്ടൻ ഇട്ടൻ പോളേച്ചിറ
പറവൂരിൽ പൊളേച്ചിറ വീട്ടിലെ കുട്ടൻ (കിട്ടൻ) കർഷകത്തൊഴിലാളി ആയിരുന്നു. എം.കെ. സുകുമാരനോടൊപ്പം ഒരു അംഗരക്ഷകനെപ്പോലെ ട്രേഡ് കൗൺസിലുകൾതോറും സഞ്ചരിച്ചിരുന്നു. അസാമാന്യ ധൈര്യശാലിയായിരുന്നു.പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി ക്യാമ്പ് വളയുന്നതിനു പരിപാടിയിട്ടു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. സായുധ […]

ഗംഗാധരൻ കണ്ണേക്കാട്ടു
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ഗോപാലൻ കുടിയാംശ്ശേരി
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എം.എ. ദാമോദരൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എൻ.കെ. നാരായണൻ
പട്ടണക്കാട് ശങ്കരത്തു നികർത്തിൽ വീട്ടിൽ കൊച്ചുകുട്ടിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മേനാശേരി ക്യാമ്പ് അംഗം. ക്യാമ്പിൽ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. വെടിവയ്പ്പ് രൂക്ഷമായപ്പോൾ ക്യാമ്പായി ഉപയോഗിച്ചിരുന്ന കൂരാപ്പള്ളി കെട്ടിടത്തിന്റെ നിലവറയിൽ 16 സഖാക്കൾ അഭയംതേടി. പട്ടാളക്കാർ നിലവറയ്ക്കുള്ളിലേക്കു വെടിയുതിർത്തു. 16-ൽ 12 പേരും കൊല്ലപ്പെട്ടു. അതിൽ ഒരാളായിരുന്നു എൻ.കെ. നാരായണൻ.

നാരായണൻ ശങ്കരത്തു
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

നാരായണൻ ശ്രീധരൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

എൻ.കെ. നാരായണൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കൈനിക്കര പപ്പൻ
പട്ടണക്കാട് കൈനിക്കര വീട്ടിൽ ചീരക്കുഞ്ഞിപ്പെണ്ണിന്റെ മകനായി 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മേനാശേരി ക്യാമ്പിലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതന്സഹോദരങ്ങൾ: കുമാരൻ, കല്യാണി, ഭാർഗവി, കമല.

പപ്പൻ കൈനിക്കര
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പരമേശ്വരൻ
മേനാശ്ശേരി ക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പരമേശ്വരൻ കൈതത്തറ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പ്രഭാകരൻ കോനാട്ടുശ്ശേരി
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ.എസ്. കൃഷ്ണൻ
ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ 1922-ൽ കാളിയുടെ മകനായി ജനിച്ചു. തുറമുഖ തൊഴിലാളിയായിരുന്നു. യൂണിയൻ നേതാവുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സമരത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു കൃഷ്ണൻ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും […]

മാധവൻ നാരായണി
വയലാർ വെസ്റ്റ് കണ്ണംതറ വീട്ടിൽ 1929-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനശേരി ക്യാമ്പ് അംഗം. ക്യാമ്പ് സംഘാടകരിൽ ഒരാളായിരുന്നു. മേനാശ്ശേരി ക്യാമ്പിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽ ഭൂമി പതിച്ചുകിട്ടി. ഭാര്യ: നാരായണി.

മൈലന്‍
വയലാര്‍ കടക്കരപ്പള്ളി മുത്തിയമ്മ തറയില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിനേടിയിരുന്നു.കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരവുമായി ബന്ധപ്പെട്ട് മേനാശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിച്ചിരുന്നത്.മേനാശ്ശേരി ക്യാമ്പിലെ വെടിവെയ്പ്പില്‍ രക്തസാക്ഷി.ഭാര്യ: ലക്ഷ്മി.

മൈലൻ മുത്തിയമ്മ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാഘവൻ മേനാശ്ശേരി
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാജൻ രാമൻചിറയിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാമൻ കേശവൻ
പട്ടണക്കാട് പഴുക്കാൽച്ചിറ വീട്ടിൽ രാമന്റെയും ചക്കി കൊച്ചുമാണിയുടെയും മകനായി 1904-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പിനെ കേന്ദ്രികരീച്ചായിരുന്നു പ്രവർത്തനം. ക്യാമ്പിൽ നിന്ന് പട്ടാളത്തെ നേരിടാൻ അയ്യൻകാട് എന്ന സ്ഥലത്തേയ്ക്ക് നടത്തിയ ജാഥയില്‍ മുൻനിരയിൽ ഉണ്ടായിരുന്നു. പട്ടാള വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യയുടെ പേരി25 സെന്റ് കായൽഭൂമി പതിച്ചുകിട്ടി. ഭാര്യ: നാരായണി. മക്കൾ: വത്സല, ഭാസ്കരൻ, ചെല്ലുപ്പൻ, രാജപ്പൻ.

രാമൻ കേശവൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാമന് ചെല്ലപ്പന്
ചേര്‍ത്തലയില്‍ കൂട്ടുങ്കൽ വീട്ടിൽ രാമന്റെയും ചീരമ്മയുടെ രാമന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പിലെ അംഗമായിരുന്നു. 1946 ഒക്ടോബർ 27-ന് മോനാശ്ശേരി ക്യാമ്പിൽ പട്ടാളം പറപ്പള്ളി തോട്ടിലൂടെ ബോട്ടുമാർഗ്ഗം എത്തിയതറിഞ്ഞ് ചെല്ലപ്പനും കൂട്ടരും ക്യാമ്പിൽ സംഘം ചേർന്നു. വെടിവയ്പ്പിൽ രാമൻ ചെല്ലപ്പൻ രക്തസാക്ഷി. അവിവാഹിതനായിരുന്നു. അമ്മ ചീരമ്മയ്ക്കു പെൻഷൻ ലഭിച്ചു. 25 സെന്റ് കായൽ നിലം പതിച്ചു നൽകി.

രാമൻ ചെല്ലപ്പൻ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

രാമൻകുഞ്ഞ് തിരുവാതിക്കൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വാസു
പട്ടണക്കാട് കൊടിയനാട് വീട്ടിൽ കുഞ്ഞന്റെയും കായിയുടെയും മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വേട്ടയ്ക്കൽകൊച്ച എന്നയാളുടെ കൊപ്രാക്കളത്തിലെ എണ്ണയാട്ട് തൊഴിലാളിയായിരുന്നു. അഭ്യാസിയായിരുന്നു. പട്ടാളത്തിൽ നിന്നും പിരിഞ്ഞുവന്നയാളാണെന്നു ചിലർ പറയുകയുണ്ടായി. പുന്നപ്ര- വയലാർ സമരത്തിൽ മേനാശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. പാറപ്പള്ളി തോടിന് സമീപം പട്ടാളമെത്തിയതറിഞ്ഞു ക്യാമ്പിലെ സഖാക്കളെ വിവരം അറിയിക്കുവാൻ പോകുന്നതിനിടയിൽ കൈതത്തറ എന്ന സ്ഥലത്തുവെച്ച് വെടിയേറ്റു രക്തസാക്ഷിയായി. വീട് പട്ടാളം തീവെച്ചു നശിപ്പിച്ചിരുന്നു. സ്വാതന്ത്ര സമരസേനാനി ശിവപ്രിയൻ സഹോദരനാണ്.

വാസു കൊടിയനാട്ടുവീട്ടിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

വേലായുധൻ കൊല്ലച്ചി വീട്ടിൽ
പട്ടണക്കാട് കൊല്ലച്ചി വീട്ടിൽ ഇകാന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.മേനാശ്ശേരി ക്യാമ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.വേലായുധൻ എക്സ് സർവ്വീസ് ആയിരുന്നു. “ഞാൻ പുറകോട്ടു പോകുകയില്ല. നിങ്ങളാരും വരണ്ട..” എന്നു പറഞ്ഞുകൊണ്ടാണ് സഖാവ് ഇഴഞ്ഞു മുന്നോട്ടു നീങ്ങിയത്. ഒരു പട്ടാളക്കാരനെ കഠാരകൊണ്ട് കുത്തി താഴെയിട്ടു. വെടിയേറ്റു വേലായുധനും രക്തസാക്ഷി. എന്നിട്ടും മൃതദേഹത്തെ പട്ടാളക്കാർ തോക്കിൻപാത്തികൊണ്ട് ഇടിച്ചു ചിതറിച്ചു. മോനാശ്ശേരി ക്യാമ്പിനു തൊട്ടടുത്തുള്ള കൂരാപ്പള്ളി വീട്ടുമുറ്റത്ത് ചില്ലത്തെങ്ങിന്റെ ചുവട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

വേലായുധൻ
പട്ടാളത്തിൻ്റെ മേനാശ്ശേരി ക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ശങ്കരൻ ഉള്ളൂരുപറമ്പ്
ഉള്ളൂരുപറമ്പിൽ വാവയുടെയും കുട്ടമ്മയുടെയും മകനായി ജനനം. തെങ്ങു കയറ്റത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പിൽ വാരിക്കുന്തം കൂർപ്പിക്കുന്നതിന്റെ ചുമതലവഹിച്ചിരുന്നു. സഹോദരന് വെടിയേറ്റു എന്നറിഞ്ഞാണ് ശങ്കരൻ ഉള്ളൂരുപറമ്പ് സംഘർഷസ്ഥലത്തേയ്ക്കു കുതിച്ചത്. അവിടെവെച്ച് പട്ടാളത്തിന്റെ വെടിയേറ്റു രക്തസക്ഷിയായി.

ശങ്കരൻ ഉള്ളൂരുപറമ്പ്
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കെ.എസ്. ഗോപാലൻ
ആലപ്പുഴ ബീച്ച് വാർഡിൽ കൈതപ്പറമ്പിൽ വീട്ടിൽ 1927-ൽ കാളിയമ്മയുടെ മകനായി ജനിച്ചു. രക്തസാക്ഷി കൃഷ്ണന്റെ സഹോദരനാണ്. കൃഷ്ണൻ വെടിയേറ്റു വീണപ്പോൾ ഗോപാലൻ ജ്യേഷ്ഠനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് വെടിയേറ്റത്. ക്യാമ്പിനുനേരെ മറഞ്ഞുനിന്നു കല്ലെറിഞ്ഞിരുന്ന ഗോപാലൻ വെടിയേറ്റു വീണിട്ടും പിൻവലിയാൻ വിസമ്മതിച്ചു. ജ്യേഷ്ഠനെ രക്ഷപ്പെടുത്താനുവേണ്ടി സമീപം നിന്നിരുന്ന പൊലീസുകാരനെ എറിഞ്ഞു വീഴ്ത്തുന്നതിനിടയിലാണു വെടിയേറ്റതെന്ന ഭാഷ്യവും ഉണ്ട്. മുറിവ് കെട്ടിക്കൊടുത്ത ലൂയിസ് പ്രമാണി തോട്ടിലേക്കു പിൻവാങ്ങി രക്ഷപ്പെടാൻ ഉപദേശിച്ചെങ്കിലും നേരം ഇരുട്ടുമ്പോൾ ജ്യേഷ്ഠനെ രക്ഷപ്പെടുത്താമെന്ന ആശയിൽ വീണിടത്തു തന്നെ കിടന്നു. എന്നാൽ […]

ശ്രീധരൻ ചിറയിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

കുമാരൻ കോരംതറയില്
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

ആൻ്റണി പള്ളിപ്പറമ്പിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പുരുഷന്
ചേര്‍ത്തല തകിടിവെളിയില്‍ വീട്ടില്‍ കൊച്ചക്കിയുടെ മകനായാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മർമ്മാണി വിദ്യകളി വിദഗ്ദൻ ആയിരുന്നു. വയലാർ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. സഹോദരങ്ങൾ: ഷൺമുഖൻ, ഗൗരി, വാസു, അമ്മാളു.

പുരുഷൻ തകിടിവെളിയിൽ
മേനാശ്ശേരി പട്ടാളക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

പുരുഷോത്തമൻ
മേനാശ്ശേരി ക്യാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി.

അഗ്നീസ് ലോനപ്പൻ പുതുവൽ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി

അയ്യൻകുഞ്ഞ് ചെല്ലപ്പൻ
വയലാർ നടുവെളിക്കരയിൽ അയ്യക്കുഞ്ഞിന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.യൂണിയനിൽ സജീവമായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി.ഭാര്യ: ചീരമ്മ.മക്കൾ: പൊന്നപ്പൻ, പുരുഷോത്തമൻ, പൊന്നനന്തൻ, ചന്ദ്രമതി.