രാമപ്പൻ കാരുചിറയിൽ
മണ്ണഞ്ചേരി വടക്കനാര്യാട് വിരിശ്ശേരിയിൽ കാരു പറമ്പിൽ വീട്ടിൽ കിട്ടന്റേയും കോതയുടേയും മകനായി ജനിച്ചു. തൊഴിലാളിവർഗ്ഗ കുടുംബം പത്താം ക്ലാസ്സു വരെ വിദ്യാഭ്യാസം നേടി. ലഭിച്ച വിദ്യാഭ്യാസത്തെ പല രീതിയിൽ സമരമുഖത്തു പ്രയോജനപ്പെടുത്തുവാൻ രാമപ്പനു കഴിഞ്ഞു. നാടകത്തെ ആയുധമാക്കി. പുന്നപ്ര-വയലാർ വിഷയമാക്കി രാമപ്പൻ നടത്തിയ നാടകരചനയുടെ പേരിൽ ക്രൂരമർദ്ദനം അനുഭവിക്കേണ്ടിവന്നു. ഭാര്യ: വസുമതി. മക്കൾ: മൂന്നു പേർ