ലക്ഷ്മി വാവച്ചൻ
മണ്ണഞ്ചേരി തമ്പകച്ചുവട് നാളികാട്ടിൽ വീട്ടിൽ കൊച്ചുകുട്ടിയുടെയും ചിരുതയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിരിൻ വാൾ കമ്പനിയിലെ കയർത്തൊഴിലാളി ആയിരുന്നു. പിന്നീട് കച്ചവടക്കാരനുമായി. ആര്യാട് കലുങ്ക് പൊളിക്കൽ സമരത്തിൽ പങ്കാളിയായി. ടെലിഫോൺ പോസ്റ്റുകളും മറിച്ചിട്ടു. മുകുന്ദൻ തണ്ടാർ സഹപ്രവർത്തകനായിരുന്നു. പോലീസിന്റെ ശല്യം അസഹനീയമായപ്പോൾ ഒളിവിൽപോയി. ഭാര്യ:ലക്ഷ്മി. മക്കൾ: ശാന്തമ്മ, രമേശൻ, സത്യൻ, നടേശൻ, രാമചന്ദ്രൻ, സുമിത്ര, സതി, സാവിത്രി, ഇന്ദിര, ശ്രീകുമാർ.