വാവ തങ്കപ്പൻ
മണ്ണഞ്ചേരി വടക്കനാര്യാട് വെളിയിൽ വീട്ടിൽ വാവയുടെയും കറുത്തയുടെയും മകനായി ജനിച്ചു. വിരുശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. ക്യാമ്പ് ലീഡർ കൊച്ചുനാരായണന്റെ ബന്ധുകൂടിയാണ് വാവ തങ്കപ്പൻ. വാവാ തങ്കപ്പനെയും കൊച്ചുനാരായണനെയുംകൂടി എസ്.ഐ സത്യൻ കൈതപ്പൊണ്ണൻ കയ്യിൽ കെട്ടി റോഡിലൂടെ നടത്തിച്ചുകൊണ്ടുപോകുംവഴി കെട്ട് അയഞ്ഞപ്പോൾ ആ കൈതപ്പൊണ്ണൻ ഉപയോഗിച്ച് സത്യൻ ഉൾപ്പെടെയുള്ള പോലീസുകാരെ തല്ലി. ആപോലീസുകാരെ ആക്രമിച്ച കേസിലാണ് വാവ തങ്കപ്പൻ അറസ്റ്റിലായത്. ക്രൂരമർദ്ദനത്തിനിരയായി. ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധിനാൾ ഒളിവിൽ താമസിച്ചു.1992-ൽ അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: ജലജകുമാരി, ഇന്ദിര, രേണുക.

