വാസു അനന്തൻവെളി
വയലാർ ക്യാമ്പിൽ വെടിയേറ്റു. വെടിവയ്പ്പ് അവസാനിച്ചപ്പോൾ ഇവനെ കൊണ്ടുപോകുവെന്ന് ആജ്ഞാപിച്ച പട്ടാള ക്യാപ്റ്റനോട് “എന്നെ കൊണ്ടുപോകേണ്ട, വെടിവച്ചു കൊന്നോളൂ” എന്നു പറഞ്ഞ ധീരൻ. നിർത്തി വെടിവച്ചു കൊന്നിട്ടശേഷമാണ് പട്ടാളം അവിടെനിന്നു മടങ്ങിയത്.