വിശ്വനാഥൻ പാട്ടുപ്പള്ളി
പട്ടണക്കാട് പാട്ടുപ്പള്ളിയിൽ കൊച്ചയ്യപ്പന്റെ മകനായി ജനിച്ചു. അച്ഛൻ കൊച്ചയ്യപ്പനും വിശ്വനാഥനും മേനാശേരി ക്യാമ്പ് അംഗമായിരുന്നു. ക്യാമ്പ് പുരയിടത്തിൽ മൂന്നടി താഴ്ചയിലും നാലടി വീതിയിലുമുള്ള കിടങ്ങുകൾ ഉണ്ടായിരുന്നു. അതിൽ കിടന്നതുകൊണ്ടാണ് വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടത്. എൻ.ആർ തോടുവഴി വന്ന പട്ടാളം പറപ്പള്ളിമുക്കിൽ വള്ളമിറങ്ങി തെക്കോട്ടു മാർച്ചു ചെയ്തു. ക്യാമ്പിൽ നിന്നും തൊഴിലാളികൾ നാലുവരിയായി ആയുധങ്ങളുമായി മുന്നോട്ടു നീങ്ങി. അമ്മത്തുശ്ശേരിയിൽവച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടി. യന്ത്രത്തോക്കുകൾ ഉപയോഗിച്ചായിരുന്നു വെടിവച്ചത്. പ്രകടത്തിന്റെ മദ്ധ്യഭാഗത്തു നിന്നതുകൊണ്ട് വിശ്വനാഥൻ രക്ഷപ്പെട്ടു. പട്ടാളക്കാർ വിശ്വനാഥന്റെയും തൊട്ടടുത്തുള്ള മറ്റു വീടുകൾക്കും തീവച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

