വി.എസ്. ദാമോദരൻ
മണ്ണഞ്ചേരിമാക്കിയിൽ ശങ്കുവിന്റെയും പാറുവിന്റെയും മൂത്തമകനായി 1922-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. ബീഡി തെറുപ്പ് തൊഴിലാളിയായും കയർ തൊഴിലാളിയായും ജോലി ചെയ്തു. വലിയവീട് ക്യാമ്പിൽ പ്രവർത്തിച്ചു. സമരത്തിന്റെ ഭാഗമായി ഒളിവിൽ കഴിയേണ്ടിവന്നു. ഭാര്യ: സരോജിനി. മക്കൾ: എം.ഡി. ബൈജു, എം.ഡി. കേരളീയൻ.