വി.എൻ. പുരുഷോത്തമൻ
മണ്ണഞ്ചേരി കിഴക്കേനാളികാട് നാരായണന്റെ മകനായി 1910-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഉല്പന്നങ്ങൾ തള്ളുവണ്ടിയിൽ കൊണ്ടുപോകുന്ന തൊഴിൽ ആയിരുന്നു പുരുഷോത്തമനും ജ്യേഷ്ഠനും.അങ്ങനെയാണ് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരുമായി ബന്ധപ്പെടുന്നത്. പുന്നപ്ര-വയലാർ സമരത്തിൽകണ്ണാർകാട് ക്യാമ്പിൽ പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. തുടർന്ന് വൈക്കത്ത് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 3 മാസം ജയിൽശിക്ഷ അനുഭവിച്ചു. പൊലിസിന്റെ ക്രൂരമർദ്ദനത്താൽ രോഗബാധിതനായി. തുടർന്നു ബീഡിതെറുപ്പു തൊഴിലാളിയായി. 1996-ൽ അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: അനിൽ, ഷൈൻ, അമൃത.