വി.കെ. കുമാരൻ
എ.കെ. വേലായുധൻ ലീഡറായുള്ള വലിയവീട് ക്യാമ്പിലെ അംഗമായിരുന്നു. തമ്പകച്ചുവട് കലുങ്ക് പൊളിക്കുന്നതിൽ പങ്കാളിയായി. തുടർന്ന് ആലപ്പുഴയിലേക്ക് ജാഥയായി പോയെങ്കിലും പുന്നപ്രയിലെ വെടിവയ്പ്പിന്റെ വിവരം ലഭിച്ചതിനെത്തുടർന്ന് കടപ്പുറം വഴി തുമ്പോളിയിലെത്തി പിരിച്ചുവിട്ടു. മാരാരിക്കുളം പാലം പൊളിക്കുന്നതിലും പങ്കാളിയായിരുന്നു. അടുത്തദിവസം അച്ഛൻ വൈക്കത്തുള്ള വീട്ടിൽ കൊണ്ടുപോയി നിർത്തി. കക്കവാരി അവിടെ ഒരു വർഷം താമസിച്ചു. ഒരുകൊല്ലത്തിനുശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. അപ്പോഴേക്കും കുമാരന്റെ കുടുംബത്തിന്റെ കൈവശത്തിലും ദേഹണ്ഡത്തിലുമായിരുന്ന ഒന്നരയേക്കറോളം വനസ്വർഗ്ഗത്തിലുണ്ടായിരുന്ന ഭൂമി ജന്മിയായ മാന്താറ്റുവെളിയിൽ തോമ പലർക്കായി വിറ്റുകഴിഞ്ഞിരുന്നു. 25 രൂപയേ നഷ്ടപരിഹാരമായി ലഭിച്ചുള്ളൂ.