വി.കെ. രാഘവൻ
മണ്ണഞ്ചേരി വടക്കനാര്യാട്ടിൽ കൊച്ചുകൃഷ്ണന്റെയും ജാനകിയുടെയും അഞ്ചു മക്കളിൽ മൂത്തമകനായി ജനിച്ചു. കയർത്തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. വാരിക്കുന്തം കൂർപ്പിക്കുന്നതിനും മറ്റും രാമനെ സഹായിക്കുവാൻ രാഘവനും പോയിരുന്നു. കേസിൽ പ്രതിയായതോടെ ദീർഘനാൾ ഒളിവിൽപോയി. 2002 ഒക്ടോബർ 27-ന് അന്തരിച്ചു

