വി.കെ. വിശ്വനാഥൻ
വൈക്കത്ത് കൃഷ്ണൻ മകനായി 1927-ൽ ജനിച്ചു. വൈക്കത്തുവച്ചു തന്നെ പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തിൽ ചേർന്നു. വിവാഹശേഷം ഭാര്യവീടായ മണ്ണഞ്ചേരി വടക്കനാര്യാട് കുറ്റിപ്പുറത്ത് വീട്ടിലായിരുന്നു താമസം. ദിവാൻ ഭരണത്തിനെതിരായ സമരത്തിൽ ആകൃഷ്ടനായി. വീടിനടുത്തുള്ള വിരിശ്ശേരി ക്യാമ്പിൽ അംഗമായി. ഒന്നരവർഷക്കാലം ജയിൽവാസം അനുഭവിച്ചു. സമരാനന്തരം കയർകോർപ്പറേഷനിൽ ജോലിചെയ്തു. കേരള സ്പിന്നേഴ്സിലും ജോലി നോക്കിയി രുന്നു. രാഷ്ട്രീയ കൊലപാതകത്തിനിരയായി.1974 ഡിസംബർ 14-ന് തമ്പകച്ചുവട് ജംഗ്ഷനിൽവച്ചു കൊല്ലപ്പെട്ടു. മക്കൾ: മോഹൻലാൽ, ലൈല, രാജീവ്, സുധീർ.

