വി.കെ. ശ്രീധരൻ
മണ്ണഞ്ചേരി വലിയപറമ്പുവീട്ടിൽ കുട്ടിയുടെ മകനായി 1927-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ആലപ്പുഴ വില്യം ഗുഡേക്കറിലെ തൊഴിലാളി ആയിരുന്നു. കയർ ഫാക്ടറി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു. വലിയവീട് ക്യാമ്പ് അംഗമായിരുന്നു. മാരാരിക്കുളം പാലം പൊളിച്ച കേസിൽ പ്രതിയായി. 2003-ൽ അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ: രാജു, മിനി, സാനു.