വി.പുരുഷോത്തമൻ
മണ്ണഞ്ചേരി വടക്കേത്തൈവീട്ടിൽ വാവയുടെ മകനായി ജനിച്ചു. കലവൂർ ഗവ. സ്കൂളിൽ നിന്നും പ്രഥാമിക വിദ്യാഭ്യാസം. കയർത്തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവെളി ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പോലീസുമായുള്ള സംഘർഷത്തിൽ അതിക്രൂരമായ മർദ്ദനത്തിനിരയായി. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോൾ 8 മാസം ഒളിവിൽപ്പോയി. ഭാര്യ: കാർത്ത്യായനി.