വി. വാസു
മണ്ണഞ്ചേരി വടക്കനാര്യാട് കണ്ണർകാട് വേലുവിന്റെയും ഇത്തിക്കറുമ്പിയുടേയും മകനായി ജനനം. കയർ തൊഴിലാളിയായി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. പി. കൃഷ്ണപിളളയുമായി അടുത്തിടപെഴകിയിട്ടുണ്ട്. കണ്ണാർകാട് ക്യാമ്പ് അംഗമായിരുന്നു പൊന്നിട്ടശ്ശേരിയിൽ വാസു. ഇടത്തേ ചന്തിക്കേറ്റ വെടിയുണ്ട കാൽ തുളച്ചു പുറത്തു പോയി. വാസുവിനെപ്പോലെ പരിക്കേറ്റ മാങ്കൂട്ടത്തിൽ ഗോവിന്ദൻ, കണ്ണേവെളി പറത്തറ കുഞ്ഞപ്പൻ, ചെല്ലിക്കണ്ടത്തിൽ നാണപ്പൻ, കൊറ്റംപറമ്പിൽ ചാണ്ടി, കണ്ണംവെളി കുഞ്ഞൻ, പൊട്ടശ്ശേരി വാസു, ചക്കൂട്ടത്തിൽ ഗോവിന്ദൻ വൈദ്യർ തുടങ്ങിയവരെ ക്യാമ്പിനു നേരെ കിഴക്കുള്ള നാരായണന്റെ വീട്ടിൽ കിടത്തി ശുശ്രൂഷിച്ചു. അതിനുള്ള അയഡിനും പഞ്ഞിയുമൊക്കെ കരുതിയിരുന്നു. പിറ്റേദിവസം ഒരു റിട്ടയേർഡ് മിലിട്ടറി ഡോക്ടറെ കൊണ്ടുവന്നു പരിശോധിച്ച് മുറിവുകൾ ഡ്രസ് ചെയ്തു. ഏതാനും ദിവസം ഇത്തരത്തിൽ ചികിത്സ നൽകി. അവിവാഹിതനായിരുന്നു.