വേലായുധൻ
മണ്ണഞ്ചേരി നരിക്കാട്ട് വീട്ടിൽ നാണുവിന്റെ മകനായി ജനിച്ചു. ക്വിറ്റ് ഇന്ത്യാ സമരം, വൈക്കംസത്യാഗ്രഹം എന്നിവയിൽ പങ്കെടുത്തു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പോലീസ് കണ്ണിൽ ചുണ്ണാമ്പു തേച്ച് കായലിൽ ഇറക്കി നിർത്തി. അങ്ങനെ കാഴ്ച നഷ്ടപ്പെട്ടു. സബർമതി ആശ്രമത്തിൽ നിരവധിവർഷം താമസിച്ചിട്ടുണ്ട്. മനോരമ പത്രം ഏജന്റായി ജോലി നോക്കിയിരുന്നു. മണ്ണഞ്ചേരിയിലുള്ള തൃക്കേക്കോവിലിൽഅമ്പലക്കുളത്തിൽ താഴ്ന്നജാതിക്കാർക്ക് ഇറങ്ങുവാനോ കുളിക്കുവാനോ അനുവാദമില്ലാതിരുന്ന കാലത്ത് അമ്പലക്കുളത്തിൽ വേലായുധൻ ഉണ്ടാച്ചൻ വീട് സുകുമാരനുമായി വെളുപ്പിന് അമ്പലക്കുളത്തിലറങ്ങിക്കിടന്നു. ഇതുവളരെ വിവാദമാകുകയും തുടർന്ന് അമ്പലക്കുളത്തിൽ എല്ലാവർക്കും കുളിക്കുന്നതിനുള്ള സാഹചര്യം ലഭിക്കുകയും ചെയ്തു. ഭാര്യ: മങ്ക തങ്കമ്മ. മക്കൾ: ശ്രീഖനൻ, ശോഭന, ശിവദാസ്.

