വേലു ഗോപാലൻ
മണ്ണഞ്ചേരി പെരുംതുരുത്ത് കൈതക്കുഴിവെളിയിൽ വേലുവിന്റെ ഇളയമകനായി ജനിച്ചു. മുഹമ്മ കപ്പോള സ്കൂളിൽ നിന്നും ഒന്നാംക്ലാസ് വിദ്യാഭ്യാസം നേടി. മുഹമ്മ ഗുഡേക്കർ കമ്പനിയിൽ ജോലി നോക്കി. ആദ്യകാലത്ത് പട്ടാളത്തിലും ജോലി നോക്കിയിട്ടുണ്ട്. കണ്ണാർകാട് ക്യാമ്പിലാണ് പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം കലിങ്ക് പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. കിഴക്കൻ നാടുകളിൽ ഒളിവിൽ പോയി. നാട്ടുപ്രമാണിയുടെ ഒറ്റിൽ അറസ്റ്റിലായി. ഒരുവർഷവും ഒരുമാസവും ജയിലിൽ കിടന്നു. കെ.വി. തോമസ്, എം.എൻ. ഗോവിന്ദൻനായർ, കുമാരൻ വക്കീർ, വർഗ്ഗീസ് വൈദ്യൻ എന്നിവരും സഹതടവുകാരായിരുന്നു. ക്രൂരമർദ്ദനത്തിനിരയായി. താമ്രപത്രം ലഭിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: ചന്ദ്രമതി. മക്കൾ: സോമൻ, തുളസി, ഷീല.

