വേലു ജനാര്ദ്ദനന്
പാതിരപ്പള്ളി പാറപ്പുറത്തില് വീട്ടില്‍ 1908-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയര്‍ ഫാക്ടറി തൊഴിലാളിയായി. ചെറുപ്രായത്തിൽ വൈക്കം സത്യാഗ്രഹത്തിനു പോയിട്ടുണ്ട്. 1937-ല്‍ ആലപ്പുഴയില്‍ നടന്നനിരോധനാജ്ഞലംഘനത്തിൽ പങ്കെടുത്തു. 1937 മുതല്‍ 1939 വരെ ഒളിവിലും പിന്നീട് 5 മാസക്കാലം തിരുവന്തപുരം സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മാറിയതു സമരത്തിനു ശേഷമാണ്. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ടുണ്ടായി. പിഇ-7/1122 നമ്പർ കേസില്‍ 6 മാസം ജയിൽ കിടന്നു.ഭാര്യ: ദേവയാനി.മക്കൾ: പി.ജെ.പുരുഷന്, പി.ജെ.മനോഹരന്, ജഗദീശ്വരി, മനോഹരി, പി.ജെ.മോഹനന്.