വേലു ജനാർദ്ദനൻ
മണ്ണഞ്ചേരി ആര്യാട് വടക്ക് പാറപ്പുറത്ത് വെളിയിൽ കണ്ടയുടേയും മാണിയുടേയും മകനായി 1908-ൽ ജനിച്ചു. ഏഴാം ക്ലാസുവരെ പഠിച്ചു. ആദ്യ കാലത്ത് തൊഴിലാളിയായും പിന്നീട് കച്ചവടത്തിലും ഉപജീവനമാർഗ്ഗം കണ്ടെത്തി. ആലപ്പുഴ ജില്ലാകോടതി പരിസരത്ത് നിരോധനാജ്ഞ ലംഘിച്ച് കടന്നുകയറി പ്രകടനവും സത്യഗ്രഹവും നടത്തിയവരിൽ പ്രമുഖനായിരുന്നു വേലു ജനാർദ്ദനൻ. ഇതേതുടർന്ന് അറസ്റ്റു ചെയ്യപ്പെടുകയും ക്രൂരമായ മർദ്ദനം ഏൽക്കുകയും ചെയ്തു. 6 മാസവും 18 ദിവസവും ജയിൽ വാസമനുഭവിച്ചു. ജയിൽ വാസത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി പ്രവർത്തിച്ചു. 1983 ജനുവരി 4-ന് വാഹനാപകടത്തിൽ അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: പുരുഷോത്തമൻ, മനോഹരൻ, ജഗദീശ്വരി, മനോഹരി, മോഹനൻ.

