ശങ്കു നാരായണൻ
മണ്ണഞ്ചേരി തകിടിവെളിവീട്ടിൽ ശങ്കുവിന്റെയും കുട്ടയുടേയും മകനായി 1927-ൽ ജനിച്ചു. അച്ഛൻ ശങ്കു കക്കാചൂളയിലെ തൊഴിലാളിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാരായണൻ കൂലിപ്പണിക്കാരനായി ജീവിതം ആരംഭിച്ചു. ട്രേഡ് യൂണിയനിൽ സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും സജീവ പ്രവർത്തകനുമായി. പുന്നപ്ര-വയലാർ സമരത്തിൽ മാരാരിക്കുളം ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. പിഇ-10/1122 നമ്പർ കേസിൽ ആലപ്പുഴ സബ് ജയിലിലടച്ചു. ഭാര്യ: തങ്കമ്മ. മക്കൾ:രാജപ്പൻ, രമണൻ, രാധ, സതി, ബാബു, ഉത്തമൻ, ശിവൻകുട്ടി.

