സി.ഇ. തങ്കപ്പൻ
മണ്ണഞ്ചേരി, ചിമ്മരുപറമ്പു വീട്ടിൽ ഇട്ടിയുടേയും കാളിയുടേയും മകനായി ജനിച്ചു. കയർതൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ ഭാഗമായി പിഇ-7/1122 നമ്പർ കേസിൽ ആറാം പ്രതിയായി അറസ്റ്റിലായി. 11 മാസം ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പോലീസിന്റെ നിരന്തരമായ മർദ്ദനംമൂലം രോഗിയായിമാറി. ഭാര്യ: നാരായണി. മക്കൾ: പുഷ്പവല്ലി, പുഷ്കരൻ, ഉഷ, രാജമ്മ.

