സി. വേലായുധൻ
മണ്ണഞ്ചേരി പാണ്ഡ്യാൻചിറ വീട്ടിൽ ചന്ദ്രന്റെയും ചീരയുടെയും രണ്ട് മക്കളിൽ മൂത്തമകനായി ജനിച്ചു. മണ്ണഞ്ചേരി ഗവ. സ്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടി. കയർത്തൊഴിലാളി ആയിരുന്നു. ആസ്പിൻവാൾ കയർ ഫാക്ടറിയിലും നാട്ടിലെ ചെറുഫാക്ടറികളിലും ജോലി നോക്കി. ആദ്യം പുഞ്ചവലിയായിരുന്നു. തുടർന്ന് നെയ്ത്തുകാരനായി. വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രർത്തനം. കലവൂരിലേക്ക് എ.കെ. വേലായുധന്റെ നേതൃത്വത്തിൽ പ്രകടനമായി പോയി. കലവൂരിൽവച്ച് പ്രകടനം പിരിച്ചുവിട്ടു. കാട്ടൂരിൽ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചു. വി.കെ. കുമാരൻ, ശങ്കുണ്ണി, കറുത്തകുഞ്ഞ് തുടങ്ങിയവരും ക്യാമ്പിലെ അംഗങ്ങളായിരുന്നു. മാരാരിക്കുളം പാലംപൊളിക്കൽ കേസിൽ പ്രതിയായി. ഒരുതവണ പോലീസ് പിടിച്ചെങ്കിലും പിന്നീട് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നരവർഷം കഴിഞ്ഞ് വാറണ്ട് പിൻവലിച്ചപ്പോഴാണ് വീട്ടിൽ തിരിച്ചെത്തിയത്. ഭാര്യ: ഭാർഗ്ഗവി. മക്കൾ: രാജൻ, പത്മിനി, സോമൻ, രമണി, മോഹനൻ, ഓമന, വിജയൻ.

