സുകുമാരൻ
വടക്കനാര്യാട് വിരുശ്ശേരിവെളിയിൽ ഐപ്പുണ്ണിയുടെയും കൊച്ചുപാറുവിന്റെയും ആറുമക്കളിൽ രണ്ടാമത്തെ മകനായി ജനിച്ചു. പൂന്തോപ്പ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. ജീവിത ബുദ്ധിമുട്ടുകാരണം ചെറുപ്രായത്തിൽത്തന്നെ തൊഴിൽ ചെയ്യേണ്ടിവന്നു. കയർഫാക്ടറി സമരത്തിലും പങ്കെടുത്തു. വിരുശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. കോമളപുരംപാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കിടങ്ങാംപറമ്പ് ഉത്സവച്ചിറപ്പ് കാണാൻ പോയപ്പോൾ അവിടെവച്ച് പോലീസ് അറസ്റ്റ് ചെയ്തു. 11 മാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. സത്യൻ, ഇടിയൻ നാരായണപിള്ള എന്നീ ഉദ്യോഗസ്ഥന്മാരുടെ മർദ്ദനത്തിനിരയായി. കൊച്ചുനാരായണൻ, എം.ടി. ചന്ദ്രസേനൻ, എൻ.കെ. രാഘവൻ, കെ.കെ. മുകുന്ദൻ എന്നിവരുടെ സഹപ്രവർത്തകൻ ആയിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: ലീലാമ്മ, ചന്ദ്രബാബു, ശിവരാജൻ, അജയൻ, ശ്രീകുമാർ, രേവമ്മ.