സി.കെ. പത്മനാഭൻ
പട്ടണക്കാട് കാര്യത്തുചിറ വീട്ടിൽ കറുമ്പന്റെയും കുഞ്ഞൂട്ടിയുടെയും മകനായി ജനനം. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. ക്യാമ്പുകളിൽ നിന്നും മറ്റൊന്നിലേക്കു കത്തുകൾ കൈമാറിയിരുന്ന കൊറിയർമാരിൽ ഒരാളായിരുന്നു. പട്ടാളഭരണം പ്രഖ്യാപിച്ചശേഷം പോലീസ് പിടിയിലായി. കത്ത് ആവശ്യപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്ന കത്ത് വിഴുങ്ങിക്കളഞ്ഞു. തുടർന്ന് ചേർത്തല പോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായി. മുഖത്തേറ്റ മാരകമായ പരിക്കുകളോടെ ആലപ്പുഴ സബ് ജയിലിലുംഅവിടെ നിന്നു തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു. ജയിൽ വാസത്തിനിടെരാമൻ കൊലക്കേസിലും പ്രതി ചേർത്തു. താമ്രപത്രം ലഭിച്ചു. കൊട്ടരക്കര ചിതറയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. 1982-ൽ അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: സുനീഷ്, സുമേഷ്.

