രാമൻ കേശവൻ
പട്ടണക്കാട് ചിറയിൽ വീട്ടിൽ രാമന്റെയും പാപ്പിയുടെയും മകനായി ജനനം. ചേർത്തല കയർ ഫാക്ടറി മാനേജിംഗ് കമ്മിറ്റി അംഗം. മേനാശ്ശേരി ക്യാമ്പിൽ അംഗമായിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ ഒളിവിൽ പോയി. കയർ ഫാക്ടറിവർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന സി.കെ. ഭാസ്കരനുമൊത്ത് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സി.ജി. സദാശിവന്റെ സഹപ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പല കേസുകളിലും പ്രതിസ്ഥാനത്തുണ്ടായിരുന്നതിനാൽ അഞ്ചുവർഷത്തോളം ഒളിവിലും ജയിലിലുമായി ജീവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1997 ഒക്ടോബർ 10-ന് അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: വൽസല, ശോഭ, ഗീത, സുബ്രഹ്മണ്യൻ.