എ.കെ. വാസു
പട്ടണക്കാട് അടിവാക്കൽ വീട്ടിൽ കുറുമ്പന്റെയും കായിയുടെയും മകനായി 1924-ൽജനനം. കർഷകത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവെയ്പ്പിനുശേഷം സമരപോരാളികൾ ഒളിച്ചിരുന്നത്അയ്യൻകാട്ട് നിലവറയിലായിരുന്നു. പട്ടാളം വന്നപ്പോൾ പടിഞ്ഞാറേ ചിറയിലുടെ രക്ഷപ്പെട്ടു. ആ സമയം പട്ടാളം നിലവറ വളഞ്ഞു വെടിവച്ചു. അഭയം തേടിയവരെ കൊലപ്പെടുത്തി. അറസ്റ്റിൽ നിന്ന് രക്ഷപെട്ട് ഒട്ടേറെ വർഷം ഒളിവില്കഴിഞ്ഞു. കെ.സി. വേലായുധന്റെ വീട്ടിലായിരുന്നു ആദ്യഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.
പാർട്ടി നിയമവിധേയമാക്കിയപ്പോൾലോക്കൽ കമ്മറ്റി അംഗമായി.മുഴുവൻ സമയപാർട്ടി പ്രവർത്തകനായിരുന്നു.1953-ൽ നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായി. 25 വർഷം തുടർച്ചയായി പഞ്ചായത്തഗമായി. 1964-നു ശേഷം സിപിഐയിൽ പ്രവർത്തിച്ചു.2019 നവംമ്പർ 20-ന് അന്തരിച്ചു.