വാസവൻ നികർത്തിൽ
കയർ തൊഴിലാളിയായ വാസവൻ യൂണിയൻ പ്രവർത്തകനായിരുന്നു. മേനാശ്ശേരി ക്ഷേത്രത്തിനടുത്തുള്ള ക്യാമ്പിലെ അംഗം. അതിനടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. നൂറോളം പട്ടാളക്കാർ മാർച്ച് ചെയ്തുവന്നപ്പോൾ ക്യാമ്പിൽ നിന്നുള്ള തൊഴിലാളികൾ തെക്കുനിന്നും വടക്കോട്ടു വരിവരിയായി നിന്നു. 400 മീറ്റർ അകലെവച്ച് പട്ടാളം വെടിവയ്ക്കുകയുണ്ടായി. വാസൻ കഷ്ടിച്ചു രക്ഷപ്പെട്ടു. കുടുംബവുമായി തുറവൂരിലുള്ള ഒരു വീട്ടിൽ അഭയം തേടി. നാലുദിവസം കഴിഞ്ഞാണു മടങ്ങിയെത്തിയത്