പി. ഭാസ്കരൻ
വളമംഗലം ഞാറത്തറയിൽ പി. ഭാസ്കരൻ സമരസേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി അംഗവുമായിരുന്നു. പാർടി ഭിന്നിപ്പിനെത്തുടർന്ന് സിപിഐ(എം) ചേർത്തല താലൂക്ക് കമ്മിറ്റിയിലും അരൂർ ഏരിയാ കമ്മിറ്റിയിലും പ്രവർത്തിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. തുറവൂർ ഗ്രാമപഞ്ചായത്ത് അംഗം, തുറവൂർ പട്ടികജാതി സഹകരണസംഘം പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മിച്ചഭൂമി സമരം, കുടികിടപ്പു സമരം, എഴുപുന്ന കൊമ്പനാനത്തുരുത്ത് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. 2003 ഒക്ടോബർ മാസത്തിൽ മരിക്കുമ്പോൾ 77 വയസായിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: പ്രകാശൻ, നരേന്ദ്രൻ, ഐഷ.

