പി.കെ. കരുണാകരൻ
തുറവൂർ പൂങ്കാവെളി വീട്ടിൽ കൊച്ചുശങ്കരന്റെയും അച്ചാമ്മയുടെയും മകനായി 1922-ൽ ജനനം. കൃഷിപ്പണിയായിരുന്നു. ഉണ്ണി ദാമോദരനൊപ്പം സമരത്തിൽ പങ്കെടുത്തു. വെടിവെയ്പ്പ് നടന്നപ്പോൾ കായലിൽ ചാടി രക്ഷപ്പെട്ടു. ഉടുതുണിയെല്ലാം നഷ്ടപ്പെട്ട് ഒരു വയ്ക്കോൽകൂനയിൽ ഒളിച്ചിരുന്നു. അടുത്തൊരു വീട്ടുകാരൻ വസ്ത്രം നല്കി. സിസി-9 നമ്പർ കേസിൽ കേസിൽ പ്രതിയായി ഒളിവിൽ പോയി. പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ 1 വർഷം തടവുശിക്ഷ അനുഭവിച്ചു. 1964-നു ശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. 1985 മെയ് 22-ന് അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കൾ: വാസന്തിഉഷ.