എൻ.കെ. നാരായണൻ
തുറവൂർ കണ്ടത്തിത്തറ വീട്ടിൽ കുഞ്ഞനന്തന്റെയും മാണിക്യയുടെയും മകനായി 1919-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ നെയ്ത്തു തൊഴിലാളി ആയിരുന്നു. 1942 മുതൽ യൂണിയൻ പ്രവർത്തകനും സജീവ രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു. സമരത്തിന്റെ ഭാഗമായി പിഇ-10/1122 കേസിൽ പ്രതിയായി. തുടർന്ന് 1946 ഒക്ടോബർ മുതൽ 1949 ഏപ്രിൽ വരെ രണ്ടരവർഷക്കാലം എറണാകുളം ജില്ലയിലെ പനങ്ങാട് പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1970-ൽ സിപിഐ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2011 നവംബർ 5-ന് അന്തരിച്ചു.ഭാര്യ: മീനാക്ഷി. മക്കൾ: ശ്യാമള, പ്രസാദ്, ജയകുമാർ.